കുവൈത്ത് സിറ്റി: രാജ്യത്തെ എണ്ണ വിലയില്‍ അന്താരാഷ്ട്ര വിപണിയില്‍ വന്‍ ഇടിവ്. മുന്‍ ദിവസത്തേക്കാള്‍ 1.49 ഡോളര്‍ കുറഞ്ഞ് ഒരു ബാരല്‍ കുവൈത്ത് പെട്രോളിന് ചൊവ്വാഴ്ച അന്താരാഷ്ട്ര വിപണിയില്‍ രേഖപ്പെടുത്തിയത് 29.81 ഡോളര്‍. ഇതിന് മുമ്പ് രേഖപ്പെടുത്തിയ കൂടിയ വില ബാരലിന് 31.30 ഡോളറായിരുന്നു. കുവൈത്ത് പെട്രോളിയം കമ്പനിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. 11 വര്‍ഷങ്ങള്‍ക്കുശേഷമാണ് കുവൈത്ത് പെട്രോളിന് ഇത്രയും കൂടുതല്‍ വിലത്തകര്‍ച്ച നേരിടുന്നത്.
ലോകതലത്തില്‍ പെട്രോളിയം ഉല്‍പാദനം കൂടിയതുള്‍പ്പെടെയുള്ള കാരണങ്ങളാണ് ഈ വിലത്തകര്‍ച്ചക്ക് പിന്നിലെന്നാണ് അധികൃതര്‍ വിശദീകരിക്കുന്നത്. ഏതാനും മാസങ്ങളായി പെട്രോളിന്‍െറ വില കൂടിയും കുറഞ്ഞും കൊണ്ടിരിക്കുകയാണ്. അതിനിടെ, ആഴ്ചകള്‍ക്ക് മുമ്പ് പെട്രോളിന്‍െറ വില 40 ഡോളറിനടുത്തുവരെ ഉയരുകയും 32 ഡോളറും കഴിഞ്ഞ് താഴുകയും ചെയ്തിരുന്നു.
എങ്ങനെയായിരുന്നാലും ബാരലിന് 30 ഡോളര്‍ കുറവില്‍ കുവൈത്ത് പെട്രോള്‍ വില രേഖപ്പെടുത്തുന്നത് വര്‍ഷങ്ങള്‍ക്കുശേഷമാണ്.
പെട്രോള്‍ വിലത്തകര്‍ച്ച വികസനപ്രവര്‍ത്തനങ്ങളെ അടക്കം ബാധിക്കുന്ന സ്ഥിതിയിലാണുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.