കുവൈത്ത് സിറ്റി: രാജ്യത്തിന്‍െറ പൊതുചെലവ് നിയന്ത്രിക്കുന്നതിന്‍െറ ഭാഗമായി ഇന്ധന സബ്സിഡി നിയന്ത്രിക്കുന്നത് സംബന്ധിച്ച നടപടികള്‍ അന്തിമഘട്ടത്തിലേക്ക്. സബ്സിഡി സമിതി ഇതുസംബന്ധിച്ച പഠനം പൂര്‍ത്തിയാക്കിയതായും ഈമാസം അവസാനത്തോടെ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു. അടുത്തവര്‍ഷം തുടക്കം മുതല്‍ ഇന്ധന സബ്സിഡി നിയന്ത്രണം പ്രാബല്യത്തില്‍വരുമെന്നാണ് സൂചന. നിലവില്‍ ലിറ്ററിന് 60 ഫില്‍സുള്ള പെട്രോളിന് ഇതോടെ 100 ഫില്‍സാകുമെന്നാണ് കരുതുന്നത്. എന്നാല്‍, സ്വദേശികളില്‍ ഭൂരിഭാഗത്തിനും ഇതിന്‍െറ പ്രയാസം അനുഭവപ്പെടില്ല. അവര്‍ക്ക് ഇളവ് ലഭിക്കുന്നതിനായി സ്മാര്‍ട്ട് സിവില്‍ ഐഡി കാര്‍ഡില്‍ സംവിധാനമുണ്ടാക്കും. സ്വദേശികളില്‍ എല്ലാവര്‍ക്കും ഈ ആനുകൂല്യം ലഭ്യമാവില്ളെന്നാണ് വിവരമെങ്കിലും ആര്‍ക്കൊക്കെയാണെന്ന് അധികൃതര്‍ വെളിപ്പെടുത്തിയിട്ടില്ല.
അതേസമയം, വിദേശികള്‍ക്ക് ഇന്ധന സബ്സിഡി ആനുകൂല്യം ലഭിക്കില്ല. വര്‍ധിക്കുന്ന വില നല്‍കേണ്ടിവരുന്ന അവസ്ഥയിലാവും പ്രവാസികള്‍. ഈ വര്‍ഷം തുടക്കത്തില്‍ ഡീസല്‍, മണ്ണെണ്ണ, വിമാന ഇന്ധനം എന്നിവക്കുള്ള സബ്സിഡി കുറക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതേതുടര്‍ന്ന് ഡീസലിനും മണ്ണെണ്ണക്കും നേരത്തേ ലിറ്ററിന് 55 ഫില്‍സുണ്ടായിരുന്നത് 170 ഫില്‍സായി ഉയര്‍ന്നു. പിന്നീട് കുറച്ചെങ്കിലും ലിറ്ററിന് 110 ഫില്‍സാണ് ഇപ്പോള്‍ ഡീസലിന്‍െറയും മണ്ണെണ്ണയുടെയും വില. ഇത് വിദേശികളെ കാര്യമായി ബാധിച്ചില്ളെങ്കിലും പെട്രോള്‍ വില വര്‍ധിക്കുകയാണെങ്കില്‍ വിദേശികള്‍ക്ക് കനത്ത തിരിച്ചടിയാവും അത് സമ്മാനിക്കുക. വെള്ളം, വൈദ്യുതി തുടങ്ങിയവക്കുള്ള സബ്സിഡികളും ക്രമാനുഗതമായി പിന്‍വലിക്കാന്‍ സര്‍ക്കാറിന് ആലോചനയുണ്ട്. സമീപകാലത്തായി പൊതുചെലവ് ക്രമാതീതമായി വര്‍ധിച്ചതാണ് സര്‍ക്കാറിനെ സബ്സിഡി വെട്ടിക്കുറക്കുന്നതടക്കമുള്ള സാമ്പത്തിക നിയന്ത്രണത്തിന് പ്രേരിപ്പിച്ചത്. 10 വര്‍ഷത്തിനിടെ പൊതുചെലവ് 20.4 ശതമാനമായി വര്‍ധിച്ചപ്പോള്‍ വരുമാന വളര്‍ച്ച 16.2 ശതമാനം മാത്രമായിരുന്നു.
ഈ കാലത്തിനിടെ സബ്സിഡി ഇനത്തില്‍ ചെലവഴിക്കുന്ന തുകയില്‍വന്ന വന്‍ വര്‍ധനവാണ് പൊതുചെലവ് ഇത്രയും കൂടാന്‍ കാരണമെന്നാണ് വിലയിരുത്തല്‍. 2004-05 സാമ്പത്തിക വര്‍ഷത്തില്‍ 116 കോടി ദീനാറാണ് സബ്സിഡിക്കായി സര്‍ക്കാര്‍ ചെലവഴിച്ചിരുന്നതെങ്കില്‍ 2012-13 ആയപ്പോഴേക്കും അത് 505 കോടി ദീനാറിലത്തെുകയായിരുന്നു. അതായത്, 23 ശതമാനം വാര്‍ഷിക വര്‍ധനവ്. ലോകബാങ്ക്, അന്താരാഷ്ട്ര നാണയനിധി തുടങ്ങിയ സ്ഥാപനങ്ങളും കുവൈത്തിന്‍െറ പൊതുചെലവ് ഗണ്യമായി കുറക്കണമെന്ന് നിര്‍ദേശിച്ചിരുന്നു. എണ്ണയെ മാത്രം ആശ്രയിക്കുന്ന രാജ്യത്തെ സാമ്പത്തിക ഭദ്രത നിലവിലെ അവസ്ഥയില്‍ അധികകാലം നിലനില്‍ക്കില്ളെന്ന തിരിച്ചറിവിലാണ് സ്ബസിഡി നിയന്ത്രണമടക്കമുള്ള പൊതുചെലവ് കുറക്കലിലേക്ക് സര്‍ക്കാര്‍ നീങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.