Posted On
date_range Updated On
date_range കാലാവസ്ഥാ വ്യതിയാനം: ലോക ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി പാരിസില്‍
കുവൈത്ത് സിറ്റി: കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട് ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തില്‍ പാരീസില്‍ നടക്കുന്ന ലോക ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി ശൈഖ് ജാബിര്‍ അല്‍ മുബാറക് അസ്സബാഹ് പാരിസിലത്തെി. അമീര്‍ ശൈഖ് സബാഹ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അസ്സബാഹിന്‍െറ പ്രതിനിധിയായാണ് ഒൗദ്യോഗിക സംഘത്തെയും നയിച്ച് പ്രധാനമന്ത്രി ഉച്ചകോടിയില്‍ പങ്കെടുക്കുന്നത്. പാരിസിലത്തെിയ പ്രധാനമന്ത്രിയെയും സംഘത്തെയും ഫ്രാന്‍സിലെ കുവൈത്തിന്‍െറ അംബാസഡര്‍ സാമി അല്‍ സുലൈമാനും എംബസി പ്രതിനിധികളും ചേര്‍ന്ന് വിമാനത്താവളത്തില്‍ സ്വീകരിച്ചു. ഒന്നാം ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് സബാഹ് അല്‍ ഖാലിദ്, വിദേശകാര്യ സഹമന്ത്രി ഖാലിദ് അല്‍ ജാറുല്ല എന്നിവര്‍ക്ക് പുറമെ മന്ത്രാലയത്തിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരും പ്രധാനമന്ത്രിയെ അനുഗമിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.