രാജേന്ദ്രന്‍െറയും ദിലീപ് അലിയുടെയും കുടുംബങ്ങള്‍ക്ക് ഒരുമ സഹായം

കുവൈത്ത് സിറ്റി: കേരള ഇസ്ലാമിക് ഗ്രൂപ്പിന്‍െറ കീഴില്‍ നടത്തുന്ന ‘ഒരുമ’ സാമൂഹികക്ഷേമ പദ്ധതിയില്‍ അംഗമായിരിക്കെ ആഗസ്റ്റ് മാസം ആദ്യം കുവൈത്തില്‍ മരണപ്പെട്ട രാജേന്ദ്രന്‍െറയും ദിലീപ് അലിയുടെയും കുടുംബങ്ങള്‍ക്ക് അനുവദിച്ച സഹായം വിതരണം ചെയ്തു. ആലപ്പുഴ ചുനക്കര ചാരുംമൂട് സ്വദേശിയായ രാജേന്ദ്രന്‍െറ വീട്ടില്‍ നടന്ന ചടങ്ങില്‍ സഹായധനമായ മൂന്നു ലക്ഷം രൂപ സാമൂഹിക പ്രവര്‍ത്തകനായ മോന്‍സി മാവേലിക്കര ഭാര്യക്ക് കൈമാറി. ജമാഅത്തെ ഇസ്ലാമി മുന്‍ ആലപ്പുഴ ജില്ലാ സമിതിയംഗം സനല്‍ മുഹമ്മദ് സംബന്ധിച്ചു. 
തൃശൂര്‍ ജില്ലയിലെ വാടാനപ്പള്ളി പാലക്കല്‍ വീട്ടില്‍ ദിലീപ് അലിയുടെ കുടുംബത്തിനുള്ള മൂന്നുലക്ഷം രൂപ സഹായം സാമൂഹിക പ്രവര്‍ത്തകനായ ഷംസുദ്ദീന്‍ വാടാനപ്പള്ളി പിതാവിന് കൈമാറി. യൂത്ത് ഇന്ത്യ കുവൈത്ത് എക്സിക്യൂട്ടിവ് അംഗം മെഹ്നാസ് മുസ്തഫ, ഫര്‍വാനിയ യൂനിറ്റ് പ്രസിഡന്‍റ് ഹാഫിസ്, അഹമ്മദ് കുട്ടി മാസ്റ്റര്‍, ആര്‍.പി. ഹമീദ്, കെ. അബ്ദുല്‍ വാഹിദ്, ആര്‍.പി. സിദ്ദീഖ് എന്നിവര്‍ സംബന്ധിച്ചു. ഒരുമ സാമൂഹിക ക്ഷേമനിധി സംബന്ധിച്ച വിവരങ്ങള്‍ www.orumakuwait.com എന്ന വെബ്സൈറ്റില്‍ ലഭിക്കും. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.