കുവൈത്ത് സിറ്റി: കുവൈത്തിലേക്കുള്ള നഴ്സിങ് റിക്രൂട്ട്മെന്‍റിന്‍െറ മറവില്‍ 300 കോടി രൂപയിലധികം തട്ടിപ്പ് നടത്തിയ കേസിലെ പ്രതി അല്‍സറാഫ മാന്‍പവര്‍ ഏജന്‍സി ഉടമ കോട്ടയം മൈലക്കാട്ട് ഉതുപ്പ് വര്‍ഗീസ് പിടിയിലാകുന്നത് ‘രണ്ടാം തവണ’.
ബുധനാഴ്ച രാത്രി അബൂദബിയില്‍ ഇന്‍റര്‍പോളിന്‍െറ പിടിയിലാകുന്നതിനുമുമ്പ് നേരത്തേ കുവൈത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ഇടപെടലിനെ തുടര്‍ന്ന് ഇയാള്‍ പൊലീസ് കസ്റ്റഡിയിലായിരുന്നെങ്കിലും പരാതിയോ കേസോ ഇല്ലാത്തതിനാല്‍ തടിതപ്പുകയായിരുന്നു. വന്‍ തട്ടിപ്പ് കേസിലെ പ്രതിയായിരിക്കെ ഇന്ത്യയില്‍നിന്ന് സി.ബി.ഐക്ക് പിടികൊടുക്കാതെ മുങ്ങിയിട്ടും ഇയാളുടെ പേരിലുള്ള കേസുകളെക്കുറിച്ച് കുവൈത്തിലെ ഇന്ത്യന്‍ എംബസിക്ക് അറിയിപ്പൊന്നും ലഭിക്കാത്തതാണ് മൂന്നു മാസം മുമ്പ് കുവൈത്തില്‍വെച്ച് പിടികിട്ടിയിട്ടും ഇയാള്‍ രക്ഷപ്പെടാന്‍ ഇടയാക്കിയത്. ഒടുവില്‍ ജൂലൈ അവസാനം സി.ബി.ഐ ഇയാള്‍ക്കെതിരെ റെഡ് നോട്ടീസ് പുറപ്പെടുവിക്കുകയും സി.ബി.ഐ അഭ്യര്‍ഥനപ്രകാരം ഇന്‍റര്‍പോള്‍ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുകയും ചെയ്തതോടെയാണ് ഉതുപ്പിന് കുരുക്കൊരുങ്ങിയത്.
മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളിയതോടെ ഉതുപ്പിന് ഇന്ത്യയിലേക്ക് പോകാന്‍ പറ്റാത്ത അവസ്ഥയുമുണ്ടായി. അബൂദബിയിലും കുവൈത്തിലും ഓഫീസുള്ള ഉതുപ്പ് ഈ രണ്ടിടങ്ങളിലായി കഴിയവെയാണ് പിടിയിലായിരിക്കുന്നത്. കുവൈത്തിലേക്കുള്ള 1200 നഴ്സുമാരുടെ റിക്രൂട്ട്മെന്‍റിനായി ലക്ഷങ്ങള്‍ വാങ്ങിയതുവഴി 300 കോടി രൂപയോളം തട്ടിപ്പ് നടത്തിയതിനാണ് ഉതുപ്പിനെതിരെ കേസുള്ളത്. നാട്ടിലെ ഓഫിസില്‍ റെയ്ഡ് നടക്കുന്ന സമയത്ത് മുങ്ങിയ ഉതുപ്പ് കുവൈത്തിലേക്ക് കയറ്റിവിട്ട ഉദ്യോഗാര്‍ഥികളില്‍നിന്ന് ബാക്കി തുക വാങ്ങുന്നതിനായി ഇവിടെയത്തെുകയായിരുന്നു. ഓഫിസില്‍ എന്‍ഫോഴ്സ്മെന്‍റ് റെയ്ഡ് നടന്നതോടെ അതുവരെ ആദ്യ ഗഡു തുക നല്‍കിയ ഉദ്യോഗാര്‍ഥികളെ ബാക്കി സംഖ്യ കുവൈത്തിലത്തെിയ ഉടന്‍ നല്‍കണമെന്ന് പറഞ്ഞ് കയറ്റിവിടുകയായിരുന്നു.
ഏപ്രില്‍ 19ന് ഉതുപ്പ് കുവൈത്ത് ആരോഗ്യ മന്ത്രാലയം ഓഫിസിലത്തെിയതറിഞ്ഞ് സ്ഥലത്തത്തെിയ മലയാളി മാധ്യമപ്രവര്‍ത്തകരെ ഇയാളും ഗുണ്ടകളും ചേര്‍ന്ന് മന്ത്രാലയത്തിലെ സ്വാധീനമുപയോഗിച്ച് തടഞ്ഞുവെച്ചിരുന്നു. എന്നാല്‍, അണ്ടര്‍ സെക്രട്ടറി ജമാല്‍ അല്‍ഹറബിയെ സമീപിച്ച് മാധ്യമപ്രവര്‍ത്തകര്‍ കാര്യംപറഞ്ഞതിനെതുടര്‍ന്ന് അദ്ദേഹത്തിന്‍െറ നിര്‍ദേശപ്രകാരം ഉതുപ്പിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. എന്നാല്‍, നഴ്സുമാര്‍ക്ക് പരാതിയില്ലാത്തതിനാല്‍ പൊലീസ് കേസെടുത്തില്ല. ഉതുപ്പിനെതിരായ നാട്ടിലെ കേസിന്‍െറ അറിയിപ്പ് എംബസിയില്‍ എത്താത്തതും തിരിച്ചടിയായി. തുടര്‍ന്ന് ഉതുപ്പിന്‍െറ സ്പോണ്‍സര്‍ എത്തിയപ്പോള്‍ വിട്ടയക്കുകയായിരുന്നു. അതേസമയം, ഉതുപ്പ് അറസ്റ്റിലായതോടെ കുവൈത്തില്‍ ഇയാളെ സഹായിച്ചിരുന്ന പ്രമുഖരിലേക്ക് അന്വേഷണം നീളുമെന്നാണ് സൂചന.
കുവൈത്തിലെ പ്രമുഖര്‍ വഴിയാണ് നഴ്സിങ് റിക്രൂട്ട്മെന്‍റ് കരാര്‍ കുവൈത്ത് ആരോഗ്യ മന്ത്രാലയത്തില്‍നിന്ന് ഉതുപ്പിന്‍െറ ഏജന്‍സി നേടിയെടുത്തത്. ഏജന്‍സിയുടെ റിക്രൂട്ട്മെന്‍റ് നടക്കുമ്പോള്‍ ചില സംഘടനാ നേതാക്കളെ ഇന്‍റര്‍വ്യൂ നടക്കുന്ന സ്ഥലങ്ങളില്‍ കണ്ടത് ചര്‍ച്ചയായിരുന്നു. ഏജന്‍സിക്ക് കുവൈത്തില്‍ സഹായങ്ങള്‍ ചെയ്തുകൊടുത്തിരുന്നത് ഈ നേതാക്കളാണെന്ന് ആരോപണമുണ്ട്. ഇവര്‍ മുഖേന കോടിക്കണക്കിന് രൂപ കേരളത്തിലെ വിവിധ അക്കൗണ്ടുകളിലേക്ക് കൈമാറിയിട്ടുണ്ടെന്നും കള്ളപ്പണം വെളുപ്പിക്കാന്‍ ഈ തുക ഉപയോഗിച്ചിട്ടുണ്ടെന്നും സി.ബി.ഐ സംശയിക്കുന്നുണ്ട്. ഉദ്യോഗാര്‍ഥികളില്‍നിന്ന് നേരിട്ട് പണം സ്വീകരിക്കുകയായിരുന്നു ഇവരുടെ രീതി. ആദ്യം കുറച്ച് തുക ട്രാവല്‍ ഏജന്‍സി വഴി വാങ്ങിയശേഷം ബാക്കി തുക കുവൈത്തിലെ ഏജന്‍റുമാരെ ഏല്‍പിക്കാന്‍ ഉദ്യോഗാര്‍ഥികളോട് ആവശ്യപ്പെടുകയായിരുന്നു ചെയ്തിരുന്നത്. ഇങ്ങനെ 300 കോടി രൂപയോളം വര്‍ഗീസ് ഉതുപ്പ് തട്ടിയെടുത്തെന്നും ഇതിന് പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്‍സിന്‍െറ സഹായം ലഭിച്ചിട്ടുണ്ടെന്നുമാണ് സി.ബി.ഐയുടെ കണ്ടത്തെല്‍.
ഇന്‍റര്‍പോള്‍ കൈമാറുന്ന ഉതുപ്പിനെ കൂടുതല്‍ ചോദ്യംചെയ്യുന്നതോടെ കുവൈത്തിലെ സഹായികളുടെ പങ്കും കൂടുതല്‍ പുറത്തുവരുമെന്നാണ് സി.ബി.ഐ പ്രതീക്ഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.