പൊതുമാപ്പ്​: ചൊവ്വാഴ്​ച കേരളത്തിലേക്ക്​ രണ്ട്​ വിമാനങ്ങൾ

കുവൈത്ത്​ സിറ്റി: പൊതുമാപ്പിന്​ രജിസ്​റ്റർ ചെയ്​തവരുമായി രണ്ട്​ വിമാനങ്ങൾ ചൊവ്വാഴ്​ച കുവൈത്തിൽനിന്ന്​ കേരളത്തിലേക്ക്​ പുറപ്പെടും. ഒരു വിമാനം പഞ്ചാ​ബിലേക്കും പോവുന്നുണ്ട്​.

ആദ്യ വിമാനം ചൊവ്വാഴ്​ച ഉച്ചക്ക് 12.30ന് കുവൈത്ത് അന്താരാഷ്​ട്ര വിമാനത്താവളത്തില്‍നിന്ന് പുറപ്പെട്ട് രാത്രി പത്തുമണിയോടെ കോഴിക്കോട്ട് എത്തും. ഉച്ച കഴിഞ്ഞ് 3.30ന് കുവൈത്തിൽനിന്ന്​ പുറപ്പെടുന്ന വിമാനം പുലർച്ചെ ഒരു മണിക്ക് കൊച്ചിയിലെത്തും.

വൈകീട്ട്​ 4.45ന്​ മൂന്നാമത്തെ വിമാനം കുവൈത്തിൽനിന്ന്​ പഞ്ചാബിലെ അമൃതസറിലേക്ക്​ പുറപ്പെടും. ജസീറ എയർവേയ്​സാണ്​ സർവീസ്​ നടത്തുന്നത്​. ഒരോ വിമാനത്തിലും 145ഒാളം യാത്രക്കാരുണ്ടാവും.

ബുധനാഴ്ചയും ഒരു വിമാനസര്‍വീസ് കൊച്ചിയിലേക്ക്​ ഉണ്ട്. വരും ദിവസങ്ങളിൽ ജയ്പൂര്‍, അഹമ്മദാബാദ് എന്നിവിടങ്ങളിലേക്കും പൊതുമാപ്പുകാരുമായി വിമാന സര്‍വീസ് നടത്തുന്നുണ്ട്.

മൂന്ന്​ വിമാനമാണ്​ ഇതിനകം പൊതുമാപ്പിന്​ രജിസ്​റ്റർ ചെയ്​തവരുമായി പോയത്​. രണ്ടെണ്ണം ആന്ധ്രയിലെ വിജയവാഡയിലേക്കും ഒരു വിമാനം ഉത്തർ പ്രദേശിലെ ലക്​നോവിലേക്കും കഴിഞ്ഞ ദിവസം യാത്രയായി. 

Tags:    
News Summary - 2 fligtht to kerala for amnesty seekers on tuesday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.