കുവൈത്ത് സിറ്റി: പുതുവത്സര അവധിക്കാലത്ത് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം വഴിയുള്ള യാത്രക്കാരിൽ വൻ തിരക്ക്. ഈ വർഷം ജനുവരി ഒന്നിനും മൂന്നിനും ഇടയിൽ 1,73,982 പേർ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം വഴി യാത്ര ചെയ്തതു. ഈ ദിവസങ്ങളിൽ 1,082 വിമാനങ്ങൾ എത്തുകയും പുറപ്പെടുകയും ചെയ്തു. 540 വിമാനങ്ങൾ പുറപ്പെടുകയും 542 വിമാനങ്ങൾ എത്തിച്ചേരുകയും ചെയ്തതതായി വ്യോമയാന സുരക്ഷ, വ്യോമ ഗതാഗത കാര്യങ്ങൾ, സിവിൽ ഏവിയേഷൻ സുരക്ഷ ആക്ടിങ് ഡെപ്യൂട്ടി ഡയറക്ടർ ജനറൽ അബ്ദുല്ല ഫദൗസ് അൽ രാജ്ഹി പറഞ്ഞു. ടെർമിനൽ ഒന്നിൽ 72,427 യാത്രക്കാരെ കൈകാര്യം ചെയ്തു. ടെർമിനൽ നാലിൽ 54,330 യാത്രക്കാരും ടെർമിനൽ അഞ്ചിൽ 47,225 യാത്രക്കാർക്കും സേവനം നൽകി. ദുബൈ, കെയ്റോ, ജിദ്ദ, ദോഹ, ഇസ്താംബുൾ എന്നിവിടങ്ങളിലേക്കാണ് പുതുവത്സര അവധിക്കാലത്ത് കൂടുതൽ പേർ യാത്രചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.