കുവൈത്ത് സിറ്റി: അനാശ്യാസ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട 15 പ്രവാസികളെ പിടികൂടിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. നിയമലംഘകരെ പിടികൂടുന്നതിനായുള്ള പരിശോധനക്കിടെയാണ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റ് ഇവരെ അറസ്റ്റു ചെയ്തത്. സോഷ്യൽ നെറ്റ്വർക്കിങ് പ്ലാറ്റ്ഫോമുകള് വഴി വിവിധ അക്കൗണ്ടുകളിലൂടെ ഇവര്‍ ആളുകളെ കണ്ടെത്തുകയും അധാർമിക പ്രവർത്തനങ്ങളിൽ ഏര്‍പ്പെടുന്നതായും പരിശോധക സംഘം കണ്ടെത്തി.
നിയമലംഘകരെയും അധാർമിക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരെയും കണ്ടെത്താൻ പരിശോധന ശക്തമാക്കുമെന്ന് അധികൃതര്‍ അറിയിച്ചു. പിടിയിലായവരെ നിയമ നടപടികൾക്കായി ബന്ധപ്പെട്ട വിഭാഗത്തിന് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.