കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും 14 അന്താരാഷ്ട്ര വിമാനക്കമ്പനികൾ സർവിസുകൾ അവസാനിപ്പിച്ചു. ലുഫ്താൻസ, കെ.എൽ.എം, സിംഗപ്പൂർ എയർലൈൻസ്, ബ്രിട്ടീഷ് എയർവേസ് ഉൾപ്പെടെയുള്ളവയാണ് പ്രവർത്തനം നിർത്തിയത്. സാമ്പത്തിക മാന്ദ്യവും കുറഞ്ഞ യാത്രക്കാരുടെ എണ്ണവുമാണ് സർവിസുകൾ അവസാനിപ്പിക്കാൻ പ്രധാന കാരണമെന്നാണ് സൂചന.
2024- ൽ യാത്രക്കാരുടെ എണ്ണം 1 ശതമാനം കുറവ് രേഖപ്പെടുത്തിയിരുന്നു. അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തയും പ്രാദേശിക മത്സരം ശക്തമായതും തിരിച്ചടിക്ക് കാരണമായതായി റിപ്പോർട്ടുകൾ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.