വന്ദേ ഭാരത്​: മൂന്നാംഘട്ടത്തിൽ കുവൈത്തിൽനിന്ന്​ 13 വിമാനങ്ങൾ

കുവൈത്ത്​ സിറ്റി:  പ്രവാസികളെ തിരിച്ചെത്തിക്കുന്ന വന്ദേ ഭാരത് ദൗത്യത്തി​​​െൻറ മൂന്നാംഘട്ടത്തിൽ കുവൈത്തിൽനിന്ന് കൂടുതൽ വിമാനങ്ങൾ. മേയ്​ 28നും ജൂൺ ഏഴിനുമിടക്ക്​ 13 വിമാനങ്ങളാണ്​ ഷെഡ്യൂൾ ചെയ്​തിരിക്കുന്നത്​.

ആറുവിമാനം കേരളത്തിലേക്ക്​ ഏഴ്​ വിമാനങ്ങൾ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലേക്കുമാണ്​.

മേയ്​ 29ന്​ അഹ്​മദാബാദ്​, 31ന്​ ജയ്​പൂർ, ജൂൺ ഒന്നിന്​ അഹ്​മദാബാദ്​, ജൂൺ നാലിന്​ ഡൽഹി, ജൂൺ അഞ്ചിന്​ ഡൽഹി വഴി ഗയ, ജൂൺ ആറിന്​ ഡൽഹി വഴി ഭുവനേശ്വർ, ജൂൺ ഏഴിന്​ ലക്​നോ എന്നിവയാണ്​ കേരളത്തിന്​ പുറത്ത്​ ഷെഡ്യൂൾ ചെയ്​തിട്ടുള്ളത്​. ഇതിൽ ലക്​നോ വിമാനം ഷെഡ്യൂൾ മാറ്റി നേരത്തെയാക്കാൻ സാധ്യതയുണ്ട്​.

മേയ് 28ന് തിരുവനന്തപുരത്തേക്കാണ് ഇൗ ഘട്ടത്തിലെ കേരളത്തിലേക്കുള്ള ആദ്യ സർവീസ്. കുവൈത്തിൽ നിന്ന് 11.20 നു പുറപ്പെട്ട്​ ഇന്ത്യൻ സമയം ഏഴുമണിക്ക് തിരുവനന്തപുരത്തെത്തും. മേയ് 29നുള്ള കോഴിക്കോട് വിമാനം കുവൈത്തിൽനിന്ന്​ വൈകീട്ട്​ 3.40ന്​ പുറപ്പെട്ട്​ രാത്രി 11 മണിക്ക് കോഴിക്കോ​െട്ടത്തും.

 

മൂന്നാമത്തെ വിമാനം മേയ് 30ന്​ ഉച്ചക്ക്​ 1.30ന്​ കുവൈത്തിൽനിന്ന് പുറപ്പെട്ട് രാത്രി 8.30നു കണ്ണൂരിൽ എത്തും. ജൂൺ ഒന്നിന് തിരുവനന്തപുരത്തേക്കുള്ള രണ്ടാം സർവീസ് രാവിലെ 11.20ന്​ പുറപ്പെട്ട വൈകീട്ട്​ ഏഴു മണിക്ക് തിരുവനന്തപുരത്തെത്തും. ജൂൺ രണ്ടിന്​ കൊച്ചിയിലേക്ക് വിമാനമുണ്ട്​.

കുവൈത്ത്​ സമയം ഉച്ചക്ക് 12 മണിക്ക് പുറപ്പെട്ട്​ രാത്രി 7.30ന്​ കൊച്ചിയിൽ എത്തും. ജൂൺ നാലിന് വൈകുന്നേരം 3.40ന്​ കുവൈത്തിൽനിന്ന്​ പുറപ്പെടുന്ന വിമാനം രാത്രി 11 മണിക്ക്​ കോഴിക്കോട്ട്​ എത്തും.

Tags:    
News Summary - 13 flights from Kuwait to India as part of vande bharat phace 3

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.