കുവൈത്ത് സിറ്റി: രാജ്യത്ത് 10 പുതിയ ഫയർ സ്റ്റേഷനുകൾ വരുന്നു. നഗരവികസനവും ജനസംഖ്യാ വർധനയും കണക്കിലെടുത്താണ് ഇതെന്ന് കുവൈത്ത് ഫയർ ഫോഴ്സ് (കെ.എഫ്.എഫ്) മേധാവി മേജർ ജനറൽ തലാൽ അൽ റൂമി പറഞ്ഞു.
ഇതോടെ രാജ്യത്തെ മൊത്തം ഫയർ സ്റ്റേഷനുകളുടെ എണ്ണം 60 ആയി ഉയരും. വിവിധ തരത്തിലുള്ള പ്രശ്നങ്ങൾ കാര്യക്ഷമമായി കൈകാര്യം ചെയ്യുന്ന അത്യാധുനിക സാങ്കേതിക സംവിധാനങ്ങൾ പുതിയ കേന്ദ്രങ്ങളിൽ ഉണ്ടാകും. എല്ലാ ഗവർണറേറ്റുകളിലും അടിയന്തര സേവന സൗകര്യങ്ങൾ മെച്ചപ്പെടുത്തൽ, പെട്ടന്നുള്ള ഇടപെടൽ ഉറപ്പാക്കൽ എന്നിവ ഇതുവഴി ഉറപ്പാക്കും.
ഓഫിസർമാർക്കും ഉദ്യോഗസ്ഥർക്കും പ്രഫഷനൽ പരിശീലനത്തിന് ഫയർഫോഴ്സ് നടത്തുന്ന ശ്രമങ്ങളും അൽ റൂമി എടുത്തുപറഞ്ഞു.
വനിതാ സ്പെഷലിസ്റ്റ് ഓഫീസർമാരെ ഉൾപ്പെടുത്തുന്നതും സൂചിപ്പിച്ചു. കുവൈത്ത് പൊലീസ് അക്കാദമിയുടെ സമീപകാല ശ്രമങ്ങളുടെ ഭാഗമായാണ് ഈ പുരോഗമനപരമായ നീക്കമെന്നും വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.