ജിദ്ദ: ജിദ്ദയിലെ ഫുട്ബാൾ പ്രേമികൾക്ക് ആവേശം പകർന്ന് സൂപ്പർതാരം റൊണാൾഡോ ഈ മാസം 13ന് ജിദ്ദയിൽ കളിക്കും. റോഷൻ സൗദി പ്രഫഷനൽ ലീഗ് 20ാമത് റൗണ്ടിൽ അൽ നസ്ർ - അൽ അഹ്ലി എൽ ക്ലാസികോ പോരാട്ടത്തിലാണ് റൊണാൾഡോ കളിക്കുക. ജിദ്ദ കിങ് അബ്ദുല്ല സ്പോർട്സ് സിറ്റി സ്റ്റേഡിയത്തിൽ രാത്രി 8.30നാണ് മത്സരം. https://webook.com എന്ന വെബ്സൈറ്റോ webook എന്ന ആപ്പോ വഴി ടൂർണമെന്റിനുള്ള പ്രവേശന ടിക്കറ്റുകൾ കരസ്ഥമാക്കാം.
20 മുതൽ 1,200 റിയാൽ വരെ വ്യത്യസ്ത കാറ്റഗറികളിൽ വിവിധ നിരക്കുകളിൽ ടിക്കറ്റുകൾ ലഭ്യമാണെങ്കിലും നിലവിൽ ചെറിയ തുകക്കുള്ള ടിക്കറ്റുകൾ തീർന്നുകൊണ്ടിരിക്കുകയാണ്. 18 ക്ലബ്ബുകൾ മാറ്റുരക്കുന്ന റോഷൻ സൗദി ലീഗിൽ 38 പോയിന്റുമായി അൽ നസർ ക്ലബ് മൂന്നാം സ്ഥാനത്താണ്. 35 പോയിന്റുമായി അൽ അഹ്ലി ക്ലബ് അഞ്ചാം സ്ഥാനത്തുമുണ്ട്. അൽ ഹിലാൽ ക്ലബ്ബാണ് ഒന്നാം സ്ഥാനത്തുള്ളത്. അൽ ഇത്തിഹാദ് ക്ലബ് രണ്ടാം സ്ഥാനത്തുണ്ട്. അൽ ഖാദിസിയ ക്ലബാണ് നാലാം സ്ഥാനത്തുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.