സഹോദര രാജ്യങ്ങൾക്കെതിരായ ആക്രമണങ്ങൾ; ശക്തമായി അപലപിച്ച് ജി.സി.സി

കുവൈത്ത് സിറ്റി: ഹുർമുസിൽ സൗദി എണ്ണക്കപ്പലായ ‘സിദറി’ന് നേരെ ഇറാൻ നടത്തിയ ആക്രമണത്തെയും കപ്പൽ ജീവനക്കാരുടെ മരണത്തെയും സൗദി വിദേശകാര്യ മന്ത്രാലയം ശക്തമായി അപലപിച്ചു.

ജോർഡൻ, ബഹ്‌റൈൻ, കുവൈത്ത്​ എന്നീ രാജ്യങ്ങളെ ലക്ഷ്യമിട്ടുള്ള ഇറാ​ൻ നീക്കങ്ങളെയും സൗദി വിമർശിച്ചു. സ്വന്തം സുരക്ഷയും പരമാധികാരവും സംരക്ഷിക്കുന്നതിനായി ഈ രാജ്യങ്ങൾ സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും സൗദിയുടെ പൂർണ പിന്തുണയും ഐക്യദാർഢ്യവും അറിയിച്ചു.

മേഖലയിലെ അതിക്രമങ്ങൾ അടിയന്തരമായി അവസാനിപ്പിക്കണം. അന്താരാഷ്​ട്ര കപ്പൽ ഗതാഗത സുരക്ഷ, സമുദ്രസുരക്ഷ, ആഗോള ഊർജ്ജ വിതരണത്തി​െൻറ സുരക്ഷിതത്വം, അയൽപക്ക ബന്ധങ്ങളുടെ തത്വങ്ങൾ, ഐക്യരാഷ്​ട്രസഭയുടെ കരാറുകൾ എന്നിവ പാലിക്കപ്പെടേണ്ടതി​ന്റെ പ്രാധാന്യവും സൗദി ചൂണ്ടിക്കാട്ടി. അക്രമങ്ങൾ അവസാനിപ്പിച്ച്, എല്ലാ കക്ഷികളും സംയമനം പാലിക്കണമെന്നും അന്താരാഷ്​ട്ര നിയമങ്ങളെ മാനിച്ച് ചർച്ചകളിലൂടെയും സമാധാനപരമായ മാർഗ്ഗങ്ങളിലൂടെയും പ്രശ്ന പരിഹാരത്തിന് തയാറാകണമെന്നും സൗദി ആഹ്വാനം ചെയ്തു.

ആക്രമണങ്ങൾ ഉടനടി നിർത്തണം- ഖത്തർ

കുവൈത്ത് സിറ്റി: ആക്രമണത്തിന് വിധേയരായ സഹോദരരാജ്യങ്ങളോട് ബഹ്‌റൈൻ പൂർണ്ണ ഐക്യദാർഢ്യം പ്രഖ്യാപിച്ചു. തങ്ങളുടെ പരമാധികാരം, സുരക്ഷ, സ്ഥിരത എന്നിവ സംരക്ഷിക്കുന്നതിനും സ്വന്തം പ്രദേശങ്ങളിലെ പൗരന്മാരെയും താമസക്കാരെയും സംരക്ഷിക്കുന്നതിനുമായി എല്ലാ നിയമാനുസൃത നടപടികളും സ്വീകരിക്കാനുള്ള രാജ്യങ്ങളുടെ അവകാശത്തിന് ബഹ്‌റൈൻ പിന്തുണ അറിയിച്ചു.

ആക്രമണങ്ങളെ നേരിടുന്നതിലും സാധാരണക്കാരെ സംരക്ഷിക്കുന്നതിലും ബഹ്‌റൈൻ പ്രതിരോധ സേനയും മറ്റു രാജ്യങ്ങളുടെ സായുധ സേനകളും വ്യോമ പ്രതിരോധ സംവിധാനങ്ങളും പ്രകടിപ്പിച്ച കാര്യക്ഷമതയെയും ജാഗ്രതയെയും അഭിനന്ദിച്ചു. ഇറാന്റെ ആക്രമണാത്മക പ്രവർത്തനങ്ങൾ ഉടനടി പൂർണ്ണമായും നിർത്താനും, ഹുർമുസ് കടലിടുക്കിലും മറ്റ് ജലപാതകളിലും സമുദ്ര ഗതാഗതത്തിന്റെ സുരക്ഷ ഉറപ്പാക്കാനും, അന്താരാഷ്ട്ര നിയമത്തിനും യു.എൻ ചാർട്ടറിനും കീഴിൽ അതിനെ പൂർണ്ണമായും ഉത്തരവാദിത്തപ്പെടുത്താനും ബഹ്‌റൈൻ ആഹ്വാനം ചെയ്തു.

സായുധസേനകൾക്ക് അഭിനന്ദനം-ബഹ്‌റൈൻ

നയതന്ത്ര നീക്കങ്ങൾക്ക് മുൻഗണന നൽകുക- ഈജിപ്ത്

കുവൈത്ത് സിറ്റി: കുവൈത്ത്, ബഹ്‌റൈൻ, ജോർഡൻ എന്നിവയെ ലക്ഷ്യമിട്ട് ഇറാൻ നടത്തിയ മിസൈൽ, ഡ്രോൺ ആക്രമണങ്ങളെ ഈജിപ്ത് ശക്തമായി അപലപിച്ചു. ആക്രമണങ്ങൾ രാജ്യങ്ങളുടെ പരമാധികാരത്തിന്റെയും പ്രാദേശിക അഖണ്ഡതയുടെയും ലംഘനവും മേഖലയിലെ സുരക്ഷക്കും സ്ഥിരതക്കും ഭീഷണിയും ജനങ്ങളുടെ സുരക്ഷ അപകടത്തിലാക്കുന്നതുമാണെന്നും ഈജിപ്ത് വിദേശകാര്യ മന്ത്രാലയം ചൂണ്ടികാട്ടി.

അറബ് രാജ്യങ്ങളുടെ സുരക്ഷ, പരമാധികാരം, പ്രാദേശിക അഖണ്ഡത എന്നിവയെ ഹനിക്കുന്ന ഏത് ആക്രമണത്തെയും പൂർണ്ണമായും തള്ളിക്കളയുന്നതായി വ്യക്തമാക്കിയ ഈജിപ്ത്, ഈ രാജ്യങ്ങൾക്ക് പൂർണ്ണമായ ഐക്യദാർഢ്യം പ്രകടിപ്പിച്ചു. സൈനിക നടപടികൾ രാജ്യങ്ങളുടെ സുരക്ഷക്കും അന്താരാഷ്ട്ര നാവിഗേഷൻ സ്വാതന്ത്ര്യത്തിനും ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും.

സംഘർഷം തുടരുന്നത് ഏറ്റുമുട്ടലുകളുടെയും അസ്ഥിരതയുടെയും ദിശയിലേക്ക് മാത്രമേ നയിക്കൂ എന്നും ഈജിപ്ത് ചൂണ്ടിക്കാട്ടി. സൈനിക നടപടികൾ അടിയന്തരമായി അവസാനിപ്പിക്കുക, സംയമനം പാലിക്കുക, അന്താരാഷ്ട്ര നിയമതത്വങ്ങളും അയൽരാജ്യങ്ങളുമായുള്ള സൗഹൃദപരമായ സഹവർത്തിത്വത്തിൻ്റെ മാനദണ്ഡങ്ങളും പാലിക്കുക, രാഷ്ട്രങ്ങളുടെ പരമാധികാരത്തെ മാനിക്കുക, ചർച്ചകൾക്കും നയതന്ത്ര നീക്കങ്ങൾക്കും മുൻഗണന നൽകുക എന്നിവ ഈജിപ്ത് ഉണർത്തി.

Tags:    
News Summary - GCC Strongly Condemns Attacks Against Brotherly Nations

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.