മനാമ: ‘സേവ് മോർ വിത്ത് സെയ്ൻ ഫൈബർ’എന്നപേരിൽ സൈൻ ബഹ്റൈൻ പുതിയ ഫൈബർ കാമ്പയിൻ പ്രഖ്യാപിച്ചു. അതിവേഗ ഇന്റർനെറ്റ് സേവനം താങ്ങാവുന്ന നിരക്കിൽ കൂടുതൽ വീടുകളിലേക്ക് എത്തിക്കുകയാണ് കാമ്പയിന്റെ ലക്ഷ്യം. 13.2 ദീനാറിന്റെ പാക്കേജിൽ പരിധിയില്ലാത്ത ഡേറ്റയും ലഭിക്കും.
സെയ്ൻ ഫൈബർ ഗാഡ്ജറ്റ് പ്ലാനുകളിലേക്ക് മാറുന്നവർക്ക് ഐ-3 ലാപ്ടോപ്പുകളും ടി.വികളും 18.15 ദീനാറിന് ലഭിക്കും. ഐ-5 ലാപ്ടോപ്പുകൾ, ഗെയിമിങ് കൺസോളുകൾ, സ്മാർട്ട് ഹോം സൊല്യൂഷനുകൾ എന്നിവയും വിലക്കിഴിവിൽ ലഭ്യമാണ്. പ്രതിമാസം ഒരുദീനാർ മുതൽ തവണകളായും അടക്കാം. സെയിൻ ഫൈബർ പ്ലാനുകളിലേക്ക് മാറുന്ന ഉപഭോക്താക്കൾക്ക് നാലുമാസത്തെ വാടക സൗജന്യമാണ്.
തിരഞ്ഞെടുത്ത പ്ലാനുകളിൽ അൺലിമിറ്റഡ് ഡേറ്റയും ലഭിക്കുമെന്ന് സെയ്ൻ ബഹ്റൈൻ ചീഫ് കൺസ്യൂമർ മാർക്കറ്റിങ് ആൻഡ് സെയിൽസ് ഓഫിസർ അമ്മാർ അൽകെറ്റ്ബി പറഞ്ഞു. Zain Bahrain eShop വഴി സെയ്ൻ ഫൈബർ പ്ലാനുകൾ സബ്സ്ക്രൈബ് ചെയ്യാനും പ്ലാൻ മാറ്റാനും കഴിയും.
വിവരങ്ങൾക്ക് 36107555, വാട്സ്ആപ് 36107999, അല്ലെങ്കിൽ സെയ്ൻ റീട്ടെയിൽ സ്റ്റോറുകൾ സന്ദർശിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.