മനാമ: ഭക്ഷണം പാഴാക്കുന്നതിനെതിരായ ശ്രമങ്ങളുടെ ഭാഗമായി സെയിൻ ഗ്രൂപ് റമദാന്റെ ഭാഗമായി കാമ്പയിൻ ആരംഭിച്ചു. സന്നദ്ധ സംഘടനയായ മൈ ക്ലീൻ പ്ലേറ്റുമായി സഹകരിച്ചാണ് ബോധവത്കരണ കാമ്പയിൻ. സെയിൻ ബഹ്റൈനിന്റെ ഔദ്യോഗിക ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ റീലുകളായാണ് ബോധവത്കരണ കാമ്പയിൻ നടത്തുന്നത്.
ഭക്ഷണം പാഴാക്കുന്നതിനെതിരെ അവബോധം പ്രചരിപ്പിക്കാൻ ലക്ഷ്യമിടുന്നതാണ് വിഡിയോകൾ. വിഭവങ്ങളുടെ ഉത്തരവാദിത്ത ഉപഭോഗം, സുസ്ഥിര വികസന ലക്ഷ്യങ്ങൾ എന്നിവയെയും കാമ്പയിൻ വിഷയമാക്കുന്നുണ്ട്. സാമൂഹിക വികസനത്തിനും ഉത്തരവാദിത്ത വികസനത്തിനുമായി യുവതലമുറയെ സജ്ജമാക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് കാമ്പയിനുകളെന്ന് മാനേജ്മെന്റ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.