മനാമ: പേരന്റൽ കൺട്രോൾ, ഷെയറിങ് ഫീച്ചേഴ്സ്, ബ്രോഡ്ബാൻഡ് കണക്ടിവിറ്റി എന്നിവ അടക്കമുള്ള വിയാന ഫാമിലി പ്ലാനുമായി സെയിൻ ബഹ്റൈൻ. ഇത്തരത്തിലുള്ള ഫാമിലി പ്ലാനുകൾ അവതരിപ്പിക്കുന്ന രാജ്യത്തെ ആദ്യത്തെ ഓപറേറ്ററാണ് സെയിൻ ബഹ്റൈൻ.
ഒരു ഹോം ബ്രോഡ്ബാൻഡ് അല്ലെങ്കിൽ മൊബൈൽ ബ്രോഡ്ബാൻഡ് കണക്ഷനോടൊപ്പം അഞ്ചു വോയ്സ് ലൈനുകളും അടങ്ങുന്നതാണ് പ്ലാൻ. കുടുംബാംഗങ്ങൾക്ക് അതിവേഗ ഇന്റർനെറ്റും ഒരു ടി.ബി വരെ ഡേറ്റയും പ്ലാനിലടങ്ങിയിരിക്കുന്നു. അൺലിമിറ്റഡ് സോഷ്യൽ മീഡിയയും 5000 ഷെയേർഡ് ലോക്കൽ മിനിറ്റുകളും ലഭിക്കും.
സെയിൻ കണക്ഷനുകളിലേക്ക് അൺലിമിറ്റഡ് കാളുകൾ പ്രത്യേകതയാണ്. പാക്കേജുകൾ പ്രതിമാസം 33 ദീനാർ മുതൽ ആരംഭിക്കുന്നു. പ്രതിമാസം 55 ദീനാറിന്റെ വിയാന മാക്സ് ഫാമിലി പ്ലാനിൽ അംഗങ്ങളാകുന്നവർക്ക് നിശ്ചിത കാലയളവിലേക്ക്, 300 ദീനാർ വില മതിക്കുന്ന ടി.വി, ഹാൻഡ്സെറ്റുകൾ, ടാബ്ലെറ്റുകൾ എന്നിവ ലഭിക്കും.
വിയാന ഫാമിലി പ്ലാനുകൾ കുടുംബബജറ്റ് നിയന്ത്രിക്കാൻ സഹായകരമാണ്. കുട്ടികൾക്ക് സുരക്ഷിതമായ ഓൺലൈൻ ബ്രൗസിങ് ഉറപ്പാക്കാൻ പേരന്റൽ കൺട്രോൾ ഫീച്ചറുകൾ സഹായിക്കും. അന്താരാഷ്ട്ര റോമിങ്, വി.എ.എസ് സേവനങ്ങൾ ലഭ്യമാക്കുകയോ ഒഴിവാക്കുകയോ ചെയ്യാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.