മനാമ: ബഹ്റൈൻ സന്ദർശനത്തിനെത്തിയ പൗരസ്ത്യ കാതോലിക്കയും മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷനുമായ ബസേലിയോസ് മാർതോമ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവയെ വേൾഡ് മലയാളി ഫെഡറേഷൻ ബഹ്റൈൻ നാഷനൽ കൗൺസിൽ ഭാരവാഹികൾ സന്ദർശിച്ചു.
കൗൺസിൽ പ്രസിഡന്റ് കോശി സാമുവേൽ, ജനറൽ സെക്രട്ടറി പ്രതീഷ് തോമസ്, ജോ. സെക്രട്ടറി സുമേഷ് മാത്തൂർ, കമ്മിറ്റി മെംബർ ശോഭ ഷാജി, ഷാജി തോമസ് എന്നിവരുടെ നേതൃത്വത്തിലാണ് സന്ദർശനം നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.