കോഴിക്കോട് ജില്ലാ യൂത്ത് ലീഗ് ജനറൽ സെക്രട്ടറി മൊയ്ദീൻ കോയക്ക് ഹമദ് ടൗൺ കെ.എം.സി.സി പ്രസിഡന്റ് അബൂബക്കർ പാറക്കടവ് കുടുംബ സഹായ ഫണ്ട് കൈമാറുന്നു
മനാമ: ഹമദ് ടൗൺ സൂക്കിൽ ജോലി ചെയ്തിരുന്ന കെ.എം.സി.സി പ്രവർത്തകന്റെ അപ്രതീക്ഷിത വിയോഗത്താൽ അനാഥമായ കുടുംബത്തെ സഹായിക്കാൻ ഹമദ് ടൗൺ കെ.എം.സി.സി സ്വന്തമായൊരു വീട് നിർമിക്കാൻ വേണ്ടുന്ന സ്ഥലത്തിനാവശ്യമായ പൂർണസംഖ്യ മുസ്ലിം യൂത്ത് ലീഗ് കോഴിക്കോട് ജില്ല ജനറൽ സെക്രട്ടറി മൊയ്തീൻ കോയക്ക് ഹമദ് ടൗൺ ഏരിയ കെ.എം.സി.സി പ്രസിഡന്റ് അബൂബക്കർ പാറക്കടവ് കൈമാറി.കെ.എം.സി.സി സംസ്ഥാന സെക്രട്ടറി അസൈനാർ കളത്തിങ്കൽ യോഗം ഉദ്ഘാടനം ചെയ്തു. അബ്ബാസ് വയനാട് സ്വാഗതം പറഞ്ഞു.
കോഴിക്കോട് ജില്ലാ ഗ്രാമപഞ്ചായത്ത് മെംബർ റംസീന നരിക്കുനി, കെ.എം.സി.സി സംസ്ഥാന സെക്രട്ടറിമാരായ ഷാജഹാൻ പരപ്പൻ പൊയിൽ, കെ.കെ.സി. മുനീർ, കോഴിക്കോട് ജില്ല കെ.എം.സി.സി ട്രഷറർ സുബൈർ പുളിയാവ് തുടങ്ങിയവർ ആശംസകൾ നേർന്നു.കെ.എം.സി.സി ഹമദ് ടൗൺ ഏരിയ കമ്മിറ്റി നേതാക്കളായ മുഹമ്മദലി ചങ്ങരംകുളം, റുമൈസ് കണ്ണൂർ, ഗഫൂർ എടച്ചേരി, ആഷിക് പരപ്പനങ്ങാടി, സുബൈർ പാലക്കാട്, സക്കറിയ എടച്ചേരി, ഹുസൈൻ വയനാട്, മരക്കാർ കിണാശ്ശേരി, ഷമീർ വയനാട്, അഷ്റഫ് അൽഷായ, ഷൗക്കത്ത് വസ്ഫ, സമസ്ത പ്രസിഡന്റ് നൗഷാദ് എസ്.കെ, സെക്രട്ടറി ഷംസുദ്ദീൻ കണ്ണൂർ തുടങ്ങിയവർ സംബന്ധിച്ചു. ഇല്യാസ് മുറിച്ചാണ്ടി നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.