ഡോ. വർഗീസ് കുര്യൻ (ചെയർമാൻ, വി.കെ.എൽ ഹോൾഡിങ്സ് ആൻഡ് അൽ നമൽ ഗ്രൂപ് )
ശ്രീ. വി.ഡി. സതീശനും പുതിയ മന്ത്രിസഭക്കും സ്നേഹാശംസകൾ
കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി ഭരണസാരഥ്യം ഏറ്റെടുത്ത ബഹു. ശ്രീ. വി.ഡി. സതീശനും പുതിയ മന്ത്രിസഭയ്ക്കും ഹൃദയം നിറഞ്ഞ ആശംസകൾ. സുസ്ഥിര വികസനത്തിനും ജനക്ഷേമത്തിനും മുൻഗണന നൽകിക്കൊണ്ട്, നമ്മുടെ നാടിന്റെ മതേതര-മതസൗഹാർദ പാരമ്പര്യം കാത്തുസൂക്ഷിക്കുന്ന ഒരു ജനഹിത ഭരണം കാഴ്ചവെക്കാൻ ഈ സർക്കാരിന് സാധിക്കട്ടെ എന്ന് ആശംസിക്കുന്നു.
സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളെയും ചേർത്തുപിടിച്ച്, വികസന മാതൃകകൾ സൃഷ്ടിക്കാൻ പുതിയ ഭരണനേതൃത്വത്തിന് കഴിയട്ടെ.അതോടൊപ്പം, നാടിന്റെ നട്ടെല്ലായ പ്രവാസി സമൂഹത്തിന്റെ ക്ഷേമത്തിനും പുരോഗതിക്കും സർക്കാരിന്റെ ഭാഗത്തുനിന്ന് എപ്പോഴും ഉറപ്പുള്ള പിന്തുണയുണ്ടാകുമെന്ന പ്രതീക്ഷയും ഈ അവസരത്തിൽ പങ്കുവെക്കുന്നു. സമൃദ്ധവും ഐശ്വര്യപൂർണ്ണവുമായ ഒരു നവകേരളത്തിനായി നമുക്ക് ഒരുമിച്ച് മുന്നേറാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.