ബഹ്‌റൈൻ പ്രതിഭ ജൂനിയർ ചെസ്സ് ടൂർണമെന്റ് സീസൺ 1 ഒക്ടോബർ 9ന്
മനാമ: ബഹ്‌റൈനിലെ കുട്ടികളിലും കൗമാരക്കാരിലും ചെസ്സ് കളിയോടുള്ള താൽപര്യം വളർത്തുന്നതിനും അവരുടെ ബൗദ്ധികവും തന്ത്രപരവുമായ കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനുമായി ബഹ്‌റൈൻ പ്രതിഭ സൽമാബാദ് മേഖല സംഘടിപ്പിക്കുന്ന “ജൂനിയർ ചെസ്സ് ടൂർണമെന്റ് – സീസൺ 1” ഒക്ടോബർ 9ന് നടക്കും. ഉച്ചയ്ക്ക് 2 മണിക്ക് സൽമാനിയയിലെ ബഹ്‌റൈൻ പ്രതിഭ സെന്ററിൽ ആണ് ടൂർണമെന്റ് സംഘടിപ്പിക്കുന്നത്.
ബഹ്‌റൈനിലെ ജൂനിയർ ചെസ്സ് താരങ്ങൾക്കും ചെസ്സിൽ താൽപര്യമുള്ള കുട്ടികൾക്കും ടൂർണമെന്റിൽ പങ്കെടുക്കാം. വിവിധ എതിരാളികളുമായി മത്സരിച്ച് സ്വന്തം തന്ത്രങ്ങളും കഴിവുകളും പരീക്ഷിക്കാനും മത്സര ചെസ്സിന്റെ ആവേശം അനുഭവിക്കാനും ഈ ടൂർണമെന്റ് അവസരമൊരുക്കും. പങ്കെടുക്കാൻ താൽപര്യമുള്ളവർ സംഘാടകർ നൽകിയിട്ടുള്ള ഗൂഗിൾ ഫോം വഴിയോ പരിപാടിയുടെ പോസ്റ്ററിലുള്ള ക്യു.ആർ കോഡ് സ്കാൻ ചെയ്തോ രജിസ്റ്റർ ചെയ്യണം. രജിസ്ട്രേഷൻ എത്രയും വേഗം പൂർത്തിയാക്കണമെന്ന് സംഘാടകർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.