മൈത്രി ബഹ്റൈൻ സാംസ്കാരിക സമ്മേളനവും എജുക്കേഷൻ എക്സലൻസി അവാർഡ് വിതരണവും
മനാമ: മൈത്രി ബഹ്റൈൻ സംഘടിപ്പിച്ച സാംസ്കാരിക സമ്മേളനവും എജുക്കേഷൻ എക്സലൻസി അവാർഡ് വിതരണവും സൽമാബാദ് അൽ ഹിലാൽ മെഡിക്കൽ സെന്റർ ഹാളിൽ നടന്നു. കഴിഞ്ഞ അധ്യയന വർഷം എസ്.എസ്.എൽ.സി, പ്ലസ് ടു, പ്രൊഫഷണൽ കോഴ്സുകൾ, ഖുർആൻ മനഃപാഠം, ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സ്, ഡോക്ടറേറ്റ് തുടങ്ങിയ വിവിധ മേഖലകളിൽ ഉന്നത വിജയം നേടിയ മൈത്രി അംഗങ്ങളുടെ കുട്ടികളെ ചടങ്ങിൽ മൊമെന്റോയും സർട്ടിഫിക്കറ്റും നൽകി അനുമോദിച്ചു.
മൈത്രി രക്ഷാധികാരിയും പ്രമുഖ വ്യവസായിയുമായ റഹീം വാവാകുഞ്ഞ് സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്തു. സയ്യിദ് ഫഖ്റുദ്ദീൻ പൂക്കോയ തങ്ങൾ, റവ. പി. രാജൻ (സി.എസ്.ഐ. ചർച്ച്), വിഘ്നേഷ് അയ്യർ എന്നിവർ ആശംസകൾ നേർന്നു. എജുക്കേഷൻ എക്സലൻസി അവാർഡ് ചടങ്ങ് ന്യൂ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ ഡോ. ഗോപിനാഥ് മേനോൻ ഉദ്ഘാടനം ചെയ്തു. ധാർമിക ബോധമുള്ള കുട്ടികളെ വളർത്തിയെടുക്കുന്നതിലും അവരുടെ ഭാവി സുരക്ഷിതമാക്കുന്നതിലും മാതാപിതാക്കൾ പ്രത്യേക ശ്രദ്ധ പുലർത്തണമെന്ന് അദ്ദേഹം പ്രഭാഷണത്തിൽ പറഞ്ഞു. ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് അദ്ദേഹം മൊമെന്റോയും സർട്ടിഫിക്കറ്റും വിതരണം ചെയ്തു.
മൈത്രി വൈസ് പ്രസിഡന്റ് നൗഷാദ് മഞ്ഞപ്പാറയുടെ ആമുഖപ്രഭാഷണത്തോടെ ആരംഭിച്ച ചടങ്ങിൽ പ്രസിഡന്റ് സലീം തയ്യിൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സക്കീർ ഹുസൈൻ സ്വാഗതം പറഞ്ഞു. ബഹ്റൈനിലെ പ്രമുഖ സാമൂഹിക പ്രവർത്തകൻ ചടങ്ങിൽ സന്നിഹിതരായിരുന്നു. മൈത്രി ട്രഷറർ അബ്ദുൽ ബാരി നന്ദി രേഖപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.