പ്രവാസി വെൽഫെയർ ഓണാഘോഷത്തിൽനിന്ന്
പ്രവാസി വെൽഫെയർ ‘പ്രവാസോണം 26' വിപുലമായ പരിപാടികളോടെ ആഘോഷിച്ചു
മനാമ: പ്രവാസി വെൽഫെയർ ബഹറൈൻ സംഘടിപ്പിച്ച 'പ്രവാസോണം 26' വൈവിധ്യമാർന്ന കലാ-സാംസ്കാരിക പരിപാടികളോടെ വിപുലമായി ആഘോഷിച്ചു. ഔറ ആർട്സ് സെൻ്ററിൽ നടന്ന ആഘോഷത്തിൽ പ്രവാസി സാമൂഹിക പ്രമുഖരും സംഘടനാംഗങ്ങളും കുടുംബങ്ങളും പങ്കെടുത്തു.
പ്രവാസോണം '26 ആഘോഷ പരിപാടികൾ സാമൂഹിക പ്രവർത്തകൻ റഹീം വാവാക്കുഞ്ഞ് ഉദ്ഘാടനം ചെയ്തു. പ്രവാസി വെൽഫെയർ പ്രസിഡൻ്റ് മജീദ് തണൽ അധ്യക്ഷത വഹിച്ചു. പ്രവാസ ജീവിതത്തിലെ തിരക്കുകൾക്കിടയിലും മാതൃനാടിന്റെ സാംസ്കാരിക പൈതൃകവും ഒരുമയും കാത്തുസൂക്ഷിക്കാൻ ഇത്തരം കൂട്ടായ്മകൾ സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു. പ്രവാസി വെൽഫെയർ സെക്രട്ടറി ഇർഷാദ് കോട്ടയം പ്രവാസി വെൽഫെയർ നടത്തുന്ന സാമൂഹിക സേവന പ്രവർത്തനങ്ങൾ വിശദീകരിച്ചു സംസാരിച്ചു.
ജനറൽ കൺവീനർ അക്ബർ ഷാ സ്വാഗതവും ബദറുദ്ദീൻ പൂവാർ നന്ദിയും പറഞ്ഞു. ബഹ്റൈനിലെ വിവിധ സാമൂഹിക പ്രവർത്തകർ വിശിഷ്ടാതിഥികളായി പങ്കെടുത്തു. പ്രവാസോണം 26 ആഘോഷങ്ങളുടെ ഭാഗമായി പരമ്പരാഗത രീതിയിലുള്ള വിഭവസമൃദ്ധമായ ഓണസദ്യയും ഒരുക്കിയിരുന്നു. അഡ്വ. ഷഫ്ന തയ്യിബ്, സബീന ഖാദർ എന്നിവർ അവതാരകരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.