മേഡ് ഇൻ ജി.സി.സി 2026 ഫോറത്തിനും എക്സിബിഷനും ബഹ്റൈനിൽ തുടക്കം

മനാമ: ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെ രക്ഷാകർതൃത്വത്തിലും മറ്റ് ജി.സി.സി ഭരണാധികാരികളുടെ പിന്തുണയോടെയും സംഘടിപ്പിക്കുന്ന 'മേഡ് ഇൻ ജി.സി.സി 2026' ഫോറത്തിനും എക്സിബിഷനും ഇന്ന് എക്സിബിഷൻ വേൾഡ് ബഹ്റൈനിൽ തുടക്കമായി. വ്യാഴാഴ്ച വരെയാണ് മൂന്ന് ദിവസം നീളുന്ന ഈ പ്രമുഖ വ്യവസായ സംഗമം നടക്കുന്നത്.

ബഹ്റൈൻ വ്യവസായ വാണിജ്യ മന്ത്രാലയവും ജി.സി.സി സെക്രട്ടറിയേറ്റ് ജനറലും സംയുക്തമായാണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്. ജി.സി.സി രാജ്യങ്ങളിൽ നിന്നുള്ള മുതിർന്ന ഗവൺമെന്റ് ഉദ്യോഗസ്ഥർ, വ്യവസായ പ്രമുഖർ, പ്രൊഡക്ഷൻ-മാനുഫാക്ചറിങ് കമ്പനികൾ, ലോജിസ്റ്റിക്സ്-സപ്ലൈ ചെയിൻ പ്രതിനിധികൾ, നിക്ഷേപകർ, സാങ്കേതിക വിദഗ്ധർ എന്നിവർ ഉച്ചകോടിയിൽ പങ്കാളികളാകുന്നുണ്ട്.

ജി.സി.സി അംഗരാജ്യങ്ങൾക്കിടയിലുള്ള വ്യാവസായിക പങ്കാളിത്തം കൂടുതൽ ശക്തമാക്കുക, മേഖലയിലേക്ക് പുതിയ നിക്ഷേപങ്ങൾ ആകർഷിക്കുകയും സുസ്ഥിരമായ വ്യവസായ വികസനവും നവീകരണവും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക, ജി.സി.സി ഉൽപ്പന്നങ്ങളുടെ ഗുണനിലവാരവും മത്സരശേഷിയും വർധിപ്പിച്ച് ആഗോള വിപണിയിലേക്ക് വ്യാപിപ്പിക്കുക എന്നിവയാണ് പ്രധാന ലക്ഷ്യങ്ങൾ

Tags:    
News Summary - Made in GCC 2026 Forum and Exhibition Begins in Bahrain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.