ബഷീർ വടപുറത്തിന് ഭാരവാഹികൾ മൊമെന്റോ കൈമാറുന്നു
കനോലി കൂട്ടായ്മ ബഷീർ വടപുറത്തിന് യാത്രയയപ്പ് നൽകി
മനാമ: പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കനോലി നിലമ്പൂർ കൂട്ടായ്മയുടെ സ്ഥാപക ഭാരവാഹിയും മുൻ വൈസ് പ്രസിഡന്റുമായ ബഷീർ വടപുറത്തിന് കനോലി നിലമ്പൂർ ബഹ്‌റൈൻ കൂട്ടായ്മ യാത്രയയപ്പ് നൽകി. കൂട്ടായ്മയുടെ പ്രാരംഭകാലം മുതൽ ബഷീർ വടപുറം നൽകിയ ആത്മാർത്ഥമായ സേവനങ്ങളെയും സഹകരണങ്ങളെയും പ്രസിഡന്റ് അൻവർ നിലമ്പൂർ അഭിനന്ദിച്ചു. കൂട്ടായ്മയുടെ വളർച്ചയിലും പ്രവർത്തനങ്ങളിലും അദ്ദേഹം നൽകിയ വിലപ്പെട്ട സംഭാവനകൾ എന്നും സ്മരണീയമാണെന്ന് ജനറൽ സെക്രട്ടറി സുബിൻ ദാസും ട്രഷറർ അനീസ് ബാബുവും പറഞ്ഞു.
അഡ്വൈസറി ബോർഡ് മെമ്പർമാരായ രാജേഷ് വി.കെ, ഷിബിൻ തോമസ്, മനു തറയ്യത്ത്, ഷബീർ മുക്കൻ, രജീഷ് ആർ.പി. ജോയിന്റ് സെക്രട്ടറിമാരായ അദീബ് ചെറുനാലകത്ത്, അരുൺ കൃഷ്ണ, എക്സിക്യൂട്ടീവ് അംഗം സാജിദ് കരുളായി എന്നിവരും ചടങ്ങിൽ ആശംസകൾ നേർന്ന് സംസാരിച്ചു. ബഷീർ വടപുറത്തെ ഭാരവാഹികൾ മൊമെന്റോ നൽകി ആദരിച്ചു. അദ്ദേഹത്തിന്റെ നാട്ടിലെ ഭാവി ജീവിതത്തിനും പ്രവർത്തനങ്ങൾക്കും എല്ലാവിധ ആശംസകളും നേർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.