മനാമ: 12ാമത് മനാമ ഡയലോഗില്‍ പ്രധാനമായും ചര്‍ച്ച ചെയ്യപ്പെടുന്നത് സുരക്ഷയും ഭീകര വിരുദ്ധ പോരാട്ടവും ഇറാന്‍െറ ഇടപെടലുകളും.
വെള്ളിയാഴ്ച രാത്രി റിറ്റ്സ് കാള്‍ട്ടണ്‍ ഹോട്ടില്‍ ആരംഭിച്ച പരിപാടിയില്‍ മുഖ്യ വിഷയം സുരക്ഷ തന്നെയായിരുന്നു. അറബ് ലോകത്തിനൊപ്പം അന്താരാഷ്ട്ര തലത്തിലെയും സുരക്ഷ വിഷയമായി. ഭീകര- തീവ്രവാദ സംഘടനകളുടെ വേരുകള്‍ അടക്കം തുടച്ചുനീക്കണമെന്നും ആവശ്യമുയര്‍ന്നു.
പുതിയ വെല്ലുവിളികള്‍ നേരിടുന്നതിന് സുരക്ഷാ മേഖലയില്‍ വരുത്തേണ്ട മാറ്റങ്ങള്‍ സംബന്ധിച്ചും ചര്‍ച്ചകള്‍ നടന്നു. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള മന്ത്രിമാരും സൈനിക മേധാവികളും ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളും പങ്കെടുക്കുന്ന മനാമ ഡയലോഗില്‍ അറബ്- അന്താരാഷ്ട്ര മേഖലകളില്‍ ഒരു വര്‍ഷമായി നടക്കുന്ന സംഭവ വികാസങ്ങളും ഭാവിയില്‍ നേരിടേണ്ട കാര്യങ്ങളുമാണ് പ്രധാനമായും ചര്‍ച്ച ചെയ്തത്. ഇറാഖ്, സിറിയ, യമന്‍ സംഘര്‍ഷങ്ങളും ഇത് അറബ് മേഖലയില്‍ സൃഷ്ടിക്കുന്ന അസ്ഥിരതയും അസ്വസ്ഥതയും ആണ് പ്രധാനമായും ചര്‍ച്ച ചെയ്തത്.
തീവ്രവാദ ആശയങ്ങള്‍ വര്‍ധിച്ചുവരുന്നത് മൂലമുള്ള ഭീഷണികള്‍ ലോകം കൂടുതല്‍ ശ്രദ്ധയോടെ തിരിച്ചറിയേണ്ട സമയമാണിതെന്ന് കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ ഖലീഫ. മനാമ ഡയലോഗിന്‍െറ ഉദ്ഘാടന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗള്‍ഫിലേക്ക് ബ്രിട്ടന്‍ തിരികെ വരുകയാണെന്നും ഇത് സുരക്ഷ പ്രതിബദ്ധതയുടെ ഭാഗമാണെന്നും മുഖ്യപ്രഭാഷണം നടത്തിയ ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ബോറിസ് ജോണ്‍സണ്‍ പറഞ്ഞു.
ഗള്‍ഫ് രാജ്യങ്ങളുമായി സൈനിക, രാഷ്ട്രീയ, വാണിജ്യ പങ്കാളിത്തം കൂടുതല്‍ ശക്തമാക്കാനും ബ്രിട്ടന്‍ ശ്രമിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഭീകരതക്കെതിരായ പോരാട്ടത്തിന് അമേരിക്കയും മിഡിലീസ്റ്റിലെ രാജ്യങ്ങളും തമ്മില്‍ സഖ്യം ആവശ്യമുണ്ടെന്ന് സി.ഐ.എ മുന്‍ ഡയറക്ടര്‍ ഡേവിഡ് പെട്രോയസ് പറഞ്ഞു.
അറബ് മേഖലയില്‍ നിന്ന് ഐ.എസ് അടക്കം ഭീകര സംഘടനകളെ ഇല്ലാതാക്കുന്നതിനും സിറിയന്‍ പ്രതിപക്ഷത്തെ അമേരിക്ക പിന്തുണക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സിറിയയില്‍ പ്രസിഡന്‍റ് ബശ്ശാറുല്‍ അസദ് ദീര്‍ഘകാല അടിസ്ഥാനത്തില്‍ ഒരു പരിഹാരമല്ല.
എന്താണ് അസദിന് പകരം വെക്കാനുള്ളത് എന്ന് കണ്ടത്തെും വരെ അസദിനെ മാറ്റരുതെന്നും അദ്ദേഹം പറഞ്ഞു. മിഡിലീസ്റ്റില്‍ രക്തച്ചൊരിച്ചില്‍ അവസാനിപ്പിക്കേണ്ടതുണ്ട്. മിഡിലീസ്റ്റില്‍ സംഭവിക്കുന്നത് മഹാവിപത്താണ്. ഭീകരവാദികള്‍ക്കെതിരെ അമേരിക്ക നിലപാട് എടുക്കേണ്ടതുണ്ട്. അമേരിക്കയും റഷ്യയും തമ്മിലെ ബന്ധത്തില്‍ പുതിയ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന് നല്ല രീതിയില്‍ ഇടപെടാനാകുമെന്നും അദ്ദേഹം പറഞ്ഞു.
ഇറാന്‍ വിഷയത്തില്‍ ജി.സി.സി രാജ്യങ്ങള്‍ ഒരുമിച്ച് പരിഹാരം കണ്ടെത്തേണ്ടതുണ്ടെന്ന് അമേരിക്കയിലെയും ബ്രിട്ടനിലെയും മുന്‍ സൗദി അംബാസഡറും കിങ് ഫൈസല്‍ റിസര്‍ച്ച് ആന്‍റ് ഇസ്ലാമിക് സ്റ്റഡീസ് ബോര്‍ഡ് ചെയര്‍മാനുമായ തുര്‍ക്കി അല്‍ ഫൈസല്‍ അല്‍ സൗദ് പറഞ്ഞു. അറബ് മേഖലയിലെ ഇറാന്‍െറ ഇടപെടലുകളില്‍ അന്ധത നടിക്കാനാകില്ല.
60 ലക്ഷത്തിലധികം സിറിയക്കാര്‍ അഭയാര്‍ഥികളായി ലോകത്തിന്‍െറ പല ഭാഗങ്ങളിലാണുള്ളത്. 25 ലക്ഷം സിറിയക്കാര്‍ സൗദി അറേബ്യയിലുണ്ട്. സിറിയ, യമന്‍, ഇറാഖ് എന്നിവിടങ്ങളില്‍ ഇറാന്‍െറ ഇടപെടല്‍ അസ്ഥിരത ഉണ്ടാക്കുന്നുണ്ട്.
ഇറാനിനെ വിമര്‍ശിക്കുമ്പോള്‍ ഭരണാധികാരികളുടെ തെറ്റായ നയങ്ങളെയാണ് വിമര്‍ശിക്കുന്നത്. ഇറാനിയന്‍ ജനതയെയല്ല. ആര്‍ക്കും നശീകരണത്തെയും മറ്റ് രാജ്യങ്ങളിലേക്ക് ഇറാന്‍ സൈന്യത്തെ അയക്കുന്നതിനെയും അംഗീകരിക്കാനാകില്ളെന്നും അദ്ദേഹം പറഞ്ഞു.
ഭീകരതക്കെതിരായ പോരാട്ടത്തില്‍ സൈനികമായും രാഷ്ട്രീയമായും അമേരിക്കയുടെ പൂര്‍ണ പിന്തുണയാണ് ആവശ്യമെന്ന് ഇറാഖ് വൈസ് പ്രസിഡന്‍റ് അയാദ് അല്ലാവി പറഞ്ഞു. മിഡിലീസ്റ്റിലുടനീളം ഇറാന്‍ ഇടപെടുന്നതിന് പിന്നില്‍ എന്താണെന്ന് അറിയില്ല. സ്ഥിരമായ ഈ പ്രശ്നം പരിഹരിക്കുന്നതിന് ഇറാനുമായി സമഗ്ര ചര്‍ച്ച ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
മിഡിലീസ്റ്റിലെയും അറബ് രാഷ്ട്രങ്ങളിലെയും പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ മേഖലയിലെ ശക്തമായ രാജ്യങ്ങളുടെ ഇടപെടല്‍ ആവശ്യമാണെന്ന് വിദേശകാര്യ മന്ത്രി ശൈഖ് ഖാലിദ് ബിന്‍ അഹ്മദ് ബിന്‍ മുഹമ്മദ് ആല്‍ഖലീഫ പറഞ്ഞു.
സൗദി അറേബ്യയും മറ്റ് ജി.സി.സി രാജ്യങ്ങളും ജോര്‍ഡനും ഈജിപ്തും അടക്കമുള്ള രാജ്യങ്ങളുടെ ഫലപ്രദവും ശക്തമായ ഇടപെടല്‍ വേണം. അറബ് ലോകത്തെ ശക്തമായ രാജ്യമായി ഇറാഖ് വൈകാതെ തിരിച്ചത്തെുമെന്ന പ്രതീക്ഷയും അദ്ദേഹം പ്രകടിപ്പിച്ചു. മേഖലയിലെ പ്രധാന രാജ്യങ്ങളിലൊന്നായ ഇറാഖിന്‍െറ ഐക്യവും സ്ഥിരതയും അറബ് ലോകത്തിന്‍െറ സ്ഥിരത കൂടിയായി മാറും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.