വി.ഒ.ടി ബഹ്‌റൈന്റെ ഓൺലൈൻ സിനിമാറ്റിക് ഡാൻസ് മത്സരം

മനാമ: ബഹ്റൈനിലെ തിരുവനന്തപുരം പ്രവാസികളുടെ കൂട്ടായ്മയായ "വോയിസ് ഓഫ് ട്രിവാൻഡ്രം ബഹ്‌റൈൻ ഫോറത്തിന്റെ" ആഭിമുഖ്യത്തിൽ "ആട്ടം 1.0 – സീസൺ 1” എന്ന പേരിൽ ഓൺലൈൻ സോളോ സിനിമാറ്റിക് ഡാൻസ് മത്സരം, മെയ് 1 മുതൽ ആരംഭിച്ചു. 8 മുതൽ 18 വയസ് വരെയുള്ള കുട്ടികൾക്കായി, മൂന്ന് വിഭാഗങ്ങളിലായാണ് മത്സരം സംഘടിപ്പിക്കുന്നത്.

ഓരോ വിഭാഗത്തിലും ഒന്നാം സമ്മാനമായി 100 യു.എസ് ഡോളറും രണ്ടാം സമ്മാനമായി 50 യു.എസ്. ഡോളറും നൽകും. സോഷ്യൽ മീഡിയയിലെ ജനപ്രീതി അടിസ്ഥാനമാക്കി, പ്രത്യേക "പോപ്പുലാരിറ്റി അവാർഡും" ഉണ്ടായിരിക്കും. മെയ് 15 വരെയാണ് എൻട്രികൾ സ്വീകരിക്കുക. രജിസ്ട്രേഷൻ ഗൂഗിൾ ഫോം മുഖേനയാണ്.

കൂടുതൽ വിവരങ്ങൾക്ക്; നിമ്മി എസ്.വി (ചീഫ് ഇവന്റ് കോർഡിനേറ്റർ /ലേഡീസ് വിംഗ് സെക്രട്ടറി) – 33304348, ആനന്ദ് വി നായർ 36389615, അംജിത് മോഹൻ 37341052, സെൻ ചന്ദ്രബാബു (വൈസ് പ്രസിഡന്റ്) – 35457919 എന്നിവരുമായി ബന്ധപ്പെടാമെന്ന് സംഘാടകർ അറിയിച്ചു.

Tags:    
News Summary - VOT Bahrain's online cinematic dance competition

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.