വ്യവസായ വാണിജ്യ മന്ത്രി അബ്ദുല്ല ബിൻ ആദിൽ ഫഖ്റൂ, ബഹ്‌റൈനിലെ ജർമ്മൻ അംബാസഡർ ഹെന്നിംഗ് സൈമൺ എന്നിവർ

മികച്ച ഫീച്ചറുകളോടെ തിരിച്ചെത്തി ഫോക്സ്വാഗൺ സെഡാനുകളായ പാസാറ്റും ജെറ്റയും

മനാമ: ഫോക്സ്വാഗൺ തങ്ങളുടെ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന രണ്ട് ഐക്കോണിക് സെഡാനുകളായ ഓൾ-ന്യൂ ഫോക്സ്വാഗൺ പാസാറ്റും ഓൾ-ന്യൂ ജെറ്റയും ബഹ്‌റൈൻ വിപണിയിൽ അവതരിപ്പിച്ചു.

ബഹ്ബഹാനി ബ്രദേഴ്‌സ് ആസ്ഥാനത്ത് നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ വ്യവസായ വാണിജ്യ മന്ത്രി അബ്ദുല്ല ബിൻ ആദിൽ ഫഖ്റൂ, ബഹ്‌റൈനിലെ ജർമ്മൻ അംബാസഡർ ഹെന്നിംഗ് സൈമൺ എന്നിവർ പങ്കെടുത്തു. രൂപകൽപ്പന, പ്രായോഗികത, കൃത്യത, സുരക്ഷ, ഗുണമേന്മ എന്നിവ ഉറപ്പുവരുത്തുന്ന ജർമ്മൻ എഞ്ചിനീയറിംഗ് എന്നിവയുടെ സന്തുലിതാവസ്ഥക്ക് പേരുകേട്ട മോഡലുകളാണ് ജെറ്റയും പാസാറ്റും.

ഇവയുടെ തിരിച്ചുവരവ് ബഹ്‌റൈൻ വാഹന വിപണിയിൽ ഫോക്സ്വാഗന്റെ സ്ഥാനം കൂടുതൽ ശക്തമാക്കും. ഫോക്സ്വാഗൺ സെഡാന്‍റെ ചരിത്രത്തിൽ ലോകമെമ്പാടും 34 ദശലക്ഷത്തിലധികം യൂണിറ്റുകൾ വിറ്റഴിച്ച കാറാണ് പസാറ്റ്. ഡ്രൈവർമാർക്കും യാത്രക്കാർക്കും പുതിയ യാത്രാനുഭവം നൽകുന്നതാണ് പുതിയ പസാറ്റ്. വെന്റിലേഷൻ, മസാജ്, റിക്ലൈനിംഗ് പ്രവർത്തനങ്ങളോടു കൂടിയ ക്ലാസ്-ലീഡിംഗ് പിൻസീറ്റുകളാണ് പ്രധാന ആകർഷണം. മാട്രിക്സ് എൽഇഡി ഹെഡ്‌ലൈറ്റുകൾ, 15 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഏറ്റവും പുതിയ സുരക്ഷാ സംവിധാനങ്ങൾ എന്നിവ പാസാറ്റിന്‍റെ മറ്റ് പ്രത്യേകതകളാണ്.

ഇതുവരെ നിർമ്മിച്ചതിൽ വെച്ച് ഏറ്റവും വലുതും, ക്ലാസിലെ ഏറ്റവും നീളമുള്ള വീൽബേസുമുള്ള കാറാണ് ജെറ്റ. കൂടുതൽ വിശാലവും വൈവിധ്യമാർന്നതുമായ ഇന്റീരിയർ ജെറ്റയുടെ പ്രത്യേകതയാണ്. പുതിയ രൂപകൽപ്പന, ഡിജിറ്റൽ ഡിസ്പ്ലേകൾ, പനോരമിക് സൺറൂഫ്, വയർലെസ് ചാർജിംഗ്, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ തുടങ്ങിയ നൂതന സുരക്ഷാ സംവിധാനങ്ങളും സ്മാർട്ട് സാങ്കേതികവിദ്യകളും ജെറ്റയിലുണ്ട്. സിത്രയിലെ ഫോക്സ്വാഗൺ ഷോറൂമിൽ ഓൾ-ന്യൂ പാസാട്ടും ഓൾ-ന്യൂ ജെറ്റയും ഇപ്പോൾ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്കും ടെസ്റ്റ് ഡ്രൈവിനും www.volkswagen-bahrain.com സന്ദർശിക്കുകയോ 17459977 എന്ന നമ്പറിൽ വിളിക്കുകയോ ചെയ്യാം.

Tags:    
News Summary - Volkswagen sedans Passat and Jetta return with better features

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.