വോയിസ് ഓഫ് ബഹ്റൈൻ ഒന്നാം വാർഷികാഘോഷം
Posted On
date_range Updated On
date_range വോയിസ് ഓഫ് ബഹ്റൈൻ ഒന്നാം വാർഷികം ആഘോഷിച്ചു
മനാമ: വോയ്സ് ഓഫ് ബഹ്റൈൻ ഒന്നാം വാർഷികം കെ.സി.എ ഹാളിൽവെച്ച് വൈവിധ്യമാർന്ന പരിപാടികളോടെ ആഘോഷിച്ചു. ഫ്രാൻസിസ് കൈതാരത്ത്, പ്രദീപ് പുറവങ്കര എന്നിവർ പ്രധാന അതിഥികളായിരുന്നു.
വോയ്സ് ഓഫ് ബഹ്റൈൻ പ്രസിഡന്റ് പ്രവീൺകുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സെക്രട്ടറി ഷിജിൻ ആരുമാടി സ്വാഗതവും ട്രഷറർ ഷർമിൾ നന്ദിയും പറഞ്ഞു.
ഹൃദയസ്തംഭനം മൂലം ചികിത്സയിൽ കഴിയുന്ന ആന്ധ്ര സ്വദേശിനിക്ക് വേണ്ടി വോയ്സ് ഓഫ് ബഹ്റൈൻ ടീം സമാഹരിച്ച സഹായം സഹായം ചാരിറ്റി കോഓഡിനേറ്റർ റിയാസിന് കൈമാറി. വിവിധ കലാപരിപാടികൾ വേദിയിൽ അരങ്ങേറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.