വോയ്സ് ഓഫ് ആലപ്പി ലേഡീസ് വിങ് സംഘടിപ്പിച്ച വിന്റർ ക്യാമ്പിൽനിന്ന്
മനാമ: ആലപ്പുഴ ജില്ലക്കാരുടെ ബഹ്റൈനിലെ കൂട്ടായ്മയായ വോയ്സ് ഓഫ് ആലപ്പിയുടെ വനിതാവി ഭാഗത്തിന്റെ നേതൃത്വത്തിൽ വിന്റർ ക്യാമ്പ് സംഘടിപ്പിച്ചു. കർസാകാനിലെ ഗ്ലോറിയ ഗാർഡനിൽ സംഘടിപ്പിച്ച ക്യാമ്പിൽ ലേഡീസ് വിങ് അംഗങ്ങളും അവരുടെ കുടുംബാംഗങ്ങളും ഉൾപ്പടെ ഇരുന്നൂറോളം പേർ പങ്കെടുത്തു.
കുട്ടികൾക്കും ലേഡീസിനും കപ്പിൾസിനുമായി ഒരുക്കിയിരുന്ന രസകരമായ ഗെയിമുകൾ, കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ കലാപരിപാടികൾ തുടങ്ങിയവ പരിപാടിയുടെ മാറ്റുകൂട്ടി. വിവിധ ഗെയിമുകളിൽ വിജയികളായവർക്ക് ലേഡീസ് വിങ്ങിന്റെ നേതൃത്വത്തിൽ സമ്മാനങ്ങൾ വിതരണം ചെയ്തു. കൂടാതെ പങ്കെടുത്തവരിൽ നിന്നും നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെട്ട ലക്കി ഫാമിലിക്ക് പ്രത്യേക സമ്മാനവും ഒരുക്കിയിരുന്നു.
ലേഡീസ് വിങ് ചീഫ് കോഓഡിനേറ്റർ രശ്മി അനൂപ്, കോഓഡിനേറ്റർമാരായ ആശ സെഹ്റ, ഷൈലജ അനിയൻ, എക്സിക്യൂട്ടീവ് അംഗങ്ങളായ ബാഹിറ അനസ്, ആതിര സതീഷ്, നന്ദന പ്രശോഭ് മറ്റ് അംഗങ്ങളായ അശ്വതി പ്രവീൺ, നിസ്സി ശരത്, ജീസ ജീമോൻ തുടങ്ങിയവർ പ്രോഗ്രാമിന് നേതൃത്വം നൽകി. ലേഡീസ് വിങ്ങിന്റെ ഈ മീറ്റ് അപ് പ്രോഗ്രാമിൽ പങ്കെടുത്ത എല്ലാവർക്കും ഭാരവാഹികൾ നന്ദി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.