വോയ്സ് ഓഫ് ആലപ്പിയുടെ വനിതവിഭാഗം ഉദ്ഘാടനം
മനാമ: വോയ്സ് ഓഫ് ആലപ്പിയുടെ വനിതവിഭാഗം ഉദ്ഘാടനം അൽ ഖൈറാൻ റിസോർട്ടിൽ നടന്നു. ലേഡീസ് വിങ് പ്രസിഡൻറ് സുവിതാ രാകേഷ് അധ്യക്ഷത വഹിച്ചു.
സിനിമാ താരം ജയാ മേനോൻ ഉദ്ഘാടനം നിർവഹിച്ചു. നാടകപ്രവർത്തകനും സിനിമാ താരവുമായ പ്രകാശ് വടകര മുഖ്യ അതിഥിയായിരുന്നു. വോയ്സ് ഓഫ് ആലപ്പി പ്രസിഡന്റ് സിബിൻ സലിം, ജനറൽ സെക്രട്ടറി ധനേഷ് മുരളി, രക്ഷാധികാരി അനിൽ യു.കെ, വൈസ് പ്രസിഡന്റ് വിനയചന്ദ്രൻ എന്നിവർ സംസാരിച്ചു. ലേഡീസ് വിങ് സെക്രട്ടറി രശ്മി അനൂപ് സ്വാഗതവും ട്രഷറർ സന്ധ്യ ജയരാജ് നന്ദി പറഞ്ഞു. വൈസ് പ്രസിഡന്റ് അനിത ശിവരാജ്, ജോയൻറ് സെക്രട്ടറി സുനിത സതീശ്, എക്സിക്യൂട്ടിവ് അംഗങ്ങളായ ആശ സിബിൻ, ആതിര ധനേഷ്, ബാഹിറ അനസ്, രാജി ബാബു, അനിത എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.