വോയ്സ് ഓഫ് ആലപ്പി റിഫ ഏരിയ കമ്മറ്റി കുടുംബ സംഗമം
മനാമ: വോയ്സ് ഓഫ് ആലപ്പിയുടെ റിഫ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ കുടുംബ സംഗമം സംഘടിപ്പിച്ചു. 'സ്നേഹരാവ്' എന്ന പേരിൽ സൽമാബാദ് അൽഹിലാൽ ഹോസ്പിറ്റൽ കോൺഫറൻസ് ഹാളിലാണ് പരിപാടി സംഘടിപ്പിച്ചത്. ഏരിയയിലെ അംഗങ്ങളെ കൂടാതെ സെൻട്രൽ എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളും കുടുംബാംഗങ്ങളും അടക്കം നൂറോളം പേർ പങ്കെടുത്തു.
കുട്ടികളുടെ ഡാൻസ് അടക്കം വിവിധങ്ങളായ കലാപരിപാടികളും ഷാജി സെബാസ്റ്റ്യന്റെ നേതൃത്വത്തിൽ നടന്ന സംഗീത വിരുന്നും അരങ്ങേറി. കലാപരിപാടികൾക്കൊപ്പം കുട്ടികൾക്കും മുതിർന്നവർക്കുമായി വിവിധങ്ങളായ ഗെയ്മുകളും സ്നേഹരാവിന്റെ മാറ്റുകൂട്ടി. റിഫ ഏരിയ പ്രസിഡന്റ് പ്രസന്നകുമാറിന്റെ അധ്യക്ഷതയിൽ നടന്ന ഔദ്യോഗിക ചടങ്ങിന് ഏരിയ സെക്രട്ടറി കെ. ജയൻ സ്വാഗതം ആശംസിച്ചു. വോയ്സ് ഓഫ് ആലപ്പി പ്രസിഡന്റ് സിബിൻ സലിം ഉദ്ഘാടനം നിർവഹിച്ചു.
ജനറൽ സെക്രട്ടറി ധനേഷ് മുരളി, ട്രഷറർ ബോണി മുളപ്പാമ്പള്ളി, ഭാരവാഹികളായ അനസ് റഹിം, അനൂപ് ശശികുമാർ, ദീപക് തണൽ, സന്തോഷ് ബാബു, അജിത് കുമാർ, ലേഡീസ് വിംഗ് ചീഫ് കോഓഡിനേറ്റർ രശ്മി അനൂപ്, ഏരിയ ജോയിൻ സെക്രട്ടറി അജീഷ് ബാബു എന്നിവർ ആശംസകൾ അറിയിച്ചു.
ഗീരീഷ് ബാബു നന്ദി പറഞ്ഞു. പ്രോഗ്രാം കോഓഡിനേറ്റർ സേതു, ഏരിയ ആക്ടിങ് ട്രഷറർ സജി, എക്സിക്യൂട്ടിവ് അംഗങ്ങളായ പ്രവീൺ, പ്രശോബ്, അഖിൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം കൊടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.