മനാമ: ബുദയ്യയില്‍ ആരംഭിച്ച വാരാന്ത കാര്‍ഷികച്ചന്തയില്‍ സന്ദര്‍ശക തിരക്ക്. 2021 ഡിസംബര്‍ 25ന് ആരംഭിച്ച കാര്‍ഷികച്ചന്തയില്‍ ജി.സി.സി രാജ്യങ്ങളില്‍ നിന്നുള്ളവരടക്കം സന്ദര്‍ശനത്തിനത്തെുന്നുണ്ട്. തദ്ദേശീയ കാര്‍ഷിക ഉല്പന്നങ്ങള്ക്ക് വിപണി കണ്ടത്തെുന്നതിനും സ്വദേശി കര്‍ഷകര്‍ക്ക് പ്രോത്സാഹനം നല്കുന്നതിനുമാണ് ഇത് സംഘടിപ്പിക്കുന്നത്.
കഴിഞ്ഞ വര്‍ഷങ്ങളില്‍ നടത്തിയ എട്ട് കാര്‍ഷികച്ചന്തകളും വിജയകരമായതിനെ തുടര്‍ന്നാണ് ഈ വര്‍ഷവും സംഘടിപ്പിക്കാന്‍ തീരുമാനിച്ചതെന്ന് പൊതുമരാമത്ത്, മുനിസിപ്പല്‍, നഗരാസൂത്രണ കാര്യ മന്ത്രാലയ അസി. അണ്ടര്‍ സെക്രട്ടറി ഡോ. അബ്ദുല്‍ അസീസ് മുഹമ്മദ് അബ്ദുല്‍ കരീം വ്യക്തമാക്കി. സ്വദേശികളും വിദേശികളും ഒരു പോലെ ഇവിടെ എത്തുകയും ഉല്പന്നങ്ങള് വാങ്ങുകയും ചെയ്യുന്നുണ്ട്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് മാര്‍ക്കറ്റ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നഴ്സറികൾ, കാർഷിക കമ്പനികൾ എന്നിവക്ക് പുറമെ മികച്ച ഈത്തപ്പഴത്തിനുള്ള കോർണറും തേനിനുള്ള മറ്റൊരു വിഭാഗവും ഈ വർഷത്തെ ചന്തയുടെ സവിശേഷതയാണ്. മാർഗനിർദേശ സേവനങ്ങൾ, കാർഷിക ഉൽപാദനം, ആധുനിക കൃഷിസമ്പ്രദായങ്ങൾ, കാർഷിക കീടനിയന്ത്രണം, കീടനാശിനികളുടെ സുരക്ഷിതമായ ഉപയോഗം എന്നിവയുമായി ബന്ധപ്പെട്ട പരിശീലന കോഴ്സുകളും നിരവധി പുതിയ പ്രവർത്തനങ്ങളും സംഘാടകസമിതി നൽകുന്നുണ്ട്. കാർഷികച്ചന്ത മാർച്ച് 27വരെ തുടരും. എല്ലാ ശനിയാഴ്ചയും രാവിലെ ഏഴു മുതൽ ഒരുമണിവരെയാണ് പ്രവർത്തനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.