സുകുമാരൻ
പ്രവാസത്തിന് വിരാമമിട്ട് സുകുമാരൻ
മനാമ: നാലു പതിറ്റാണ്ട് കാലം ബഹ്റൈനിൽ ജോലി ചെയ്ത പ്രവാസി നാട്ടിലേക്ക് മടങ്ങുന്നു. തൃശൂർ കുന്ദംകുളം സ്വദേശി സുകുമാരൻ പാത്തായി (63) ഞായറാഴ്ച പ്രവാസത്തിന് വിരാമമിട്ട് നാട്ടിലേക്കു മടങ്ങുന്നു.
1982ലാണ് ഒരു സുഹൃത്ത് മുഖേന സുകുമാരൻ ബഹ്റൈനിൽ എത്തിയത്. മുഹറഖിൽ പ്ലംബിങ് ജോലി ചെയ്താണ് പ്രവാസത്തിന് തുടക്കമിട്ടത്. പിന്നീട്, മിഡാൾ കേബ്ൾ, ബഹ്റൈൻ സ്റ്റീൽ, കൊറിയൻ ബേക്കറി എന്നിവിടങ്ങളിലും ജോലി ചെയ്തു. സഫീർ ലിഫ്റ്റിലാണ് ഒടുവിൽ ജോലി ചെയ്തത്. നീണ്ടകാലത്തെ പ്രവാസജീവിതം മറക്കാനാവാത്ത ഒട്ടേറെ അനുഭവങ്ങൾ നൽകിയതായി സുകുമാരൻ പറഞ്ഞു. സഫീർ ലിഫ്റ്റിൽ ലഭിച്ച കരുതലും സ്നേഹവും മികച്ചതായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നല്ലൊരു കലാസ്വാദകനായ സുകുമാരൻ, ബഹ്റൈൻ കേരളീയ സമാജം, ബഹ്റൈൻ പ്രതിഭ തുടങ്ങിയ സംഘടനകളുടെ എല്ലാ പരിപാടികളിലും പങ്കെടുക്കാൻ സമയം കണ്ടെത്തിയിരുന്നു. ഭാര്യയും മൂന്നു മക്കളുമടങ്ങുന്ന കുടുംബമാണ് ഇദ്ദേഹത്തിേൻറത്. രണ്ടു മക്കൾ ബഹ്റൈനിൽ ജോലി ചെയ്യുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.