പ്രവചന മത്സരത്തിലെ വിജയികൾക്ക് സമ്മാനം കൈമാറുന്നു

പ്രവചന മത്സരത്തിന്റെ സമ്മാനദാനം നടത്തി

മനാമ: ബഹ്‌റൈൻ കെ.എം.സി.സി കാസർകോട് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച കേരള നിയമസഭാ തിരഞ്ഞെടുപ്പ് 2026 പ്രവചന മത്സരത്തിന്റെ സമ്മാനദാനം നടന്നു. ബഹ്‌റൈൻ കെ.എം.സി.സി കാസർകോട് ജില്ല കമ്മിറ്റി സംഘടിപ്പിച്ച നബിദിന പരിപാടിയിൽ വെച്ചായിരുന്നു സമ്മാനദാന ചടങ്ങ്.

പ്രവചന മത്സരത്തിൽ ഏഴ് ചോദ്യങ്ങളിൽ അഞ്ച് പോയിന്റ് നേടി മൂന്നാം സ്ഥാനം കരസ്ഥമാക്കിയ കുഞ്ഞിമുഹമ്മദ് കല്ലുങ്ങലിന് ബഹ്‌റൈൻ കെ.എം.സി.സി സംസ്ഥാന വൈസ് പ്രസിഡന്റ് ഷാഫി പാറക്കട്ട മെമന്റോയും വൈസ് പ്രസിഡന്റ് സലീം തളങ്കര ക്യാഷ് അവാർഡും സമ്മാനിച്ചു.

പ്രവചന മത്സരത്തിലെ ഏഴ് ചോദ്യങ്ങളിൽ നാല് പോയിന്റ് നേടി പ്രോത്സാഹന സമ്മാനങ്ങൾക്ക് അർഹരായ നാല് പേർക്ക് ജില്ലാ, മണ്ഡലം ഭാരവാഹികൾ മെമന്റോകളും ഉപഹാരങ്ങളും സമ്മാനിച്ചു. പരിപാടിക്ക് വേദിയൊരുക്കുകയും സഹകരിക്കുകയും ചെയ്ത ബഹ്‌റൈൻ കെഎംസിസി കാസർകോട് ജില്ലാ കമ്മിറ്റിക്ക് കാസർകോട് മണ്ഡലം കമ്മിറ്റിയുടെ പേരിൽ ഹൃദയം നിറഞ്ഞ നന്ദി അറിയിച്ചു

Tags:    
News Summary - Prize distribution ceremony for the prediction competition was held

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.