Posted On
date_range Updated On
date_range 27ാമത് ഗൾഫ് കപ്പ്; ബഹ്റൈന്‍റെ ആദ്യ മത്സരം ഇന്ന് ഖത്തറിനെതിരെ
മനാമ: 27-ാമത് ഗൾഫ് കപ്പ് ഫുട്ബോൾ ടൂർണമെന്റിൽ ആദ്യ അങ്കത്തിനൊരുങ്ങി ബഹ്റൈൻ. സൗദി സമയം രാത്രി ഒമ്പതിന് ഖത്തറിനെതിരെയാമ് ആദ്യ മത്സരം. നിലവിലെ ചാമ്പ്യന്മാരായ ബഹ്‌റൈൻ കിരീടം നിലനിർത്താനുള്ള ഉറച്ച പ്രതീക്ഷയിലാണ് കളത്തിലിറങ്ങുന്നത്. ഗ്രൂപ്പ് ബിയിൽ ഖത്തർ, യു.എ.ഇ, യെമൻ എന്നിവർക്കൊപ്പമാണ് ബഹ്‌റൈൻ മത്സരിക്കുന്നത്. സെപ്റ്റംബർ 27 ഞായറാഴ്ച രാത്രി 9 മണിക്ക് യു.എ.ഇയെയും, സെപ്റ്റംബർ 30 ബുധനാഴ്ച രാത്രി 8:30ന് യെമനെയും ബഹ്‌റൈൻ നേരിടും. ജിദ്ദയിലെ പ്രിൻസ് അബ്ദുള്ള അൽ ഫൈസൽ സ്പോർട്സ് സിറ്റി സ്റ്റേഡിയത്തിലാണ് ബഹ്‌റൈന്റെ എല്ലാ മത്സരങ്ങളും നടക്കുന്നത്.
ഹെഡ് കോച്ച് ഡ്രാഗൺ തലാജിച്ചിന്റെ കീഴിൽ ടീം തീവ്ര പരിശീലനം പൂർത്തിയാക്കിയ ടീമിൽ പ്രമുഖ മിഡ്‌ഫീൽഡർ സയ്യിദ് സിയാ സഈദ് ഉൾപ്പെടെ 26 അംഗ സംഘമാണ് അണിനിരക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.