ശ്രീ നാരായണ ഗുരുദേവ ജയന്തി ആഘോഷത്തോടനുബന്ധിച്ച് നടത്തിയ പത്രസമ്മേളനത്തിൽനിന്ന്

ശ്രീ നാരായണ ഗുരുദേവ ജയന്തി ആഘോഷം: "ട്രിബൂട്ട് ടു ബഹ്‌റൈൻ" ഒക്ടോബർ ഒമ്പതിന്

 

മനാമ: ശ്രീ നാരായണ ഗുരുദേവ ജയന്തിയുടെ ഭാഗമായി ബഹ്‌റൈൻ  ശ്രീ നാരായണ കൾച്ചറൽ സൊസൈറ്റി, ബഹ്‌റൈൻ ബില്ലവാസ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ "ട്രിബൂട്ട് ടു  ബഹ്‌റൈൻ" (എഡിഷൻ- III) സംഘടിപ്പിക്കുന്നു. "സംസ്കാരങ്ങളുടെ സംഗമവും മാനവികതയുടെ ആത്മാവും" എന്ന ശീർഷകത്തിൽ ഒരുക്കുന്ന ഈ പരിപാടി ബഹ്‌റൈൻ പൊതു സമൂഹത്തിനും, ബഹ്‌റൈൻ ഭരണാധികാരി രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ രാജാവിനും, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയ്ക്കും ഉള്ള ആദരവും നന്ദിയും അറിയിച്ചു കൊണ്ടാണ് സംഘടിപ്പിക്കുന്നത്.

ഒക്ടോബർ 9 വെള്ളിയാഴ്ച വൈകുന്നേരം 6 മണിക്ക് ബഹ്‌റൈൻ കേരളീയ സമാജം  ഹാളിൽ 'ന്യൂ ഓറ ആർട്സിന്‍റെ' ബാനറിലാണ് ചടങ്ങുകൾ. അരങ്ങേറുന്നത്. ശിവഗിരി മഠം മുൻ അധ്യക്ഷനും പദ്മശ്രീ പുരസ്‌കാര ജേതാവുമായ ബ്രഹ്മശ്രീ വിശുദ്ധാനന്ദ സ്വാമികൾ ഭദ്രദീപം കൊളുത്തി ആഘോഷങ്ങൾക്ക് തുടക്കം കുറിക്കും. കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ അർലേക്കർ മുഖ്യാതിഥിയായി പങ്കെടുക്കുന്ന ചടങ്ങിൽ കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ബി.കെ. ഹരിപ്രസാദ്, കേരള നിയമസഭാംഗം ചാണ്ടി ഉമ്മൻ, ഗോകുലം ഗ്രൂപ് മേധാവി ഗോകുലം ഗോപാലൻ, ബി.കെ.ജി ഗ്രൂപ് മേധാവി ഡോ. കെ.ജി. ബാബുരാജൻ, അമാദ് ഗ്രൂപ് മാനേജിങ് ഡയറക്ടർ പമ്പാവാസൻ നായർ, കെ. മുരളീധരൻ, . അമ്പലത്തറ രാജൻ, ജയശങ്കർ വിശ്വനാഥൻ,  മഹേഷ്‌ ദേവ്ജി, രാധാകൃഷ്ണ പിള്ള, അശോക് കുമാർ, ഫത്താറാം ചന്ദേലിയ, ബിശ്വാസ് കൃഷ്ണ നാരായണൻ എന്നിവർ വിശിഷ്ട അതിഥികളായി പങ്കെടുക്കും.

 സമൂഹത്തിന്റെ വിവിധ മേഖലകളിൽ സമഗ്ര സംഭാവനകൾ നൽകിയ വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി എസ്.എൻ.സി.എസ് ഏർപ്പെടുത്തിയ പുരസ്‌കാരങ്ങൾ ചടങ്ങിൽ വിതരണം ചെയ്യും. ചടങ്ങിനോടനുബന്ധിച്ച് സരിഗമപ  ഫെയിം ലിബിൻ സക്കറിയ, കീർത്തന എന്നിവർ ചേർന്നവതരിപ്പിക്കുന്ന മനോഹരമായ സംഗീതനിശയും ഒരുക്കിയിട്ടുണ്ട്. ആഘോഷ പരിപാടികളിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു. പത്രസമ്മേളനത്തിൽ എസ്.എൻ.സി.എസിന്‍റെയും ബഹ്‌റൈൻ ബില്ലവാസിന്‍റെയും ഭാരവാഹികൾ പങ്കെടുത്തു.

അവാർഡ് ജേതാക്കൾ:

  •      ശ്രീനാരായണ ഗുരു എക്‌സലൻസ് അവാർഡ്: ഗോകുലം ഗോപാലൻ (ചെയർമാൻ, ഗോകുലം ഗ്രൂപ്പ് ഓഫ് കമ്പനീസ്)
  •     ശ്രീനാരായണ ഗുരു കർമ്മശ്രേഷ്ഠ അവാർഡ്: ഡോ. കെ.ജി. ബാബുരാജൻ (മാനേജിങ് ഡയറക്ടർ , ബി.കെ.ജി ഹോൾഡിങ്സ്)
  •    ശ്രീനാരായണ ഗുരു ഹ്യൂമാനിറ്റേറിയൻ അവാർഡ്: പമ്പാവാസൻ നായർ (മാനേജിങ് ഡയറക്ടർ അമാദ് ഗ്രൂപ്പ്‌)
  •    ശ്രീനാരായണ ഗുരു സേവാ അവാർഡ്: അശോക് കുമാർ (മാനേജിങ് ഡയറക്ടർ, SYME മെക്കാനിക്കൽ കോൺട്രാക്റ്റിങ്)
  •    ക്രോസ് ബോർഡർ ലീഡർഷിപ്പ് ബിസിനസ് എക്‌സലൻസ് അവാർഡ്: ഫത്താറാം ചന്ദേലിയ(ചെയർമാൻ, ചന്ദേലിയ ഇന്റർനാഷണൽ)
  •    ക്രോസ് ബോർഡർ ലീഡർഷിപ്പ് ബിസിനസ് എക്‌സലൻസ് അവാർഡ്: ബിശ്വാസ് കൃഷ്ണ നാരായണൻ (വൈസ് ചെയർമാൻ, ബഹ്‌റൈൻ ഷിപ്പിങ് ആൻഡ് ഓഡിറ്റ് അസോസിയേഷൻ)
Tags:    
News Summary - Sree Narayana Gurudeva Jayanthi: "Tribute to Bahrain" Event on October 9

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.