ബഹ്റൈനിൽ മദ്രസ വിദ്യാർത്ഥികൾക്കായുള്ള സ്മാർട് സ്കോളർഷിപ്പ് പ്രിലിമിനറി എക്സാം ശനിയാഴ്ച

മനാമ: ഇസ്ലാമിക്ക് എജുക്കേഷണൽ ബോർഡ് ഓഫ് ഇന്ത്യ അംഗീകാരമുള്ള മദ്റസകളിൽ പഠിക്കുന്ന 3 മുതൽ 12ക്ലാസ്സ്‌ വരെയുള്ള വിദ്യാർത്ഥി കൾക്ക് പഠന തൽല്പരതയുംഅന്വേഷണാത്മകതയും നൈപുണിയും വളർത്തിയെടുക്കുന്നതിനായി എല്ലാ വർഷവും നടന്നു വരുന്ന സ്മാർട് സ്കോളർഷിപ്പ് പ്രിലിമിനറി എക്സാം 26.09.2026 ശനിയാഴ്ച നടക്കും.

ഇന്ത്യയിലും വിദേശത്തുമായി ഒരു ലക്ഷത്തോളം വിദ്യാർത്ഥികളാണ് ഇത്തവണ സ്മാർട്ട്‌ പരീക്ഷ എഴുതുന്നത്. സ്കോളർഷിപ്പിന് അർഹരാവുന്ന വിദ്യാർത്ഥികൾക്ക് മെഡലുകളും സർട്ടിഫിക്കറ്റുകളും നൽകി ആദരിക്കും. പ്രിലിമിനറി, ഫൈനൽ എന്നീ രണ്ട് ഘട്ടങ്ങളിൽ ആയാണ് പരീക്ഷ നടക്കുക. രജിസ്റ്റർ ചെയ്ത് പ്രിലിമിനറി പരീക്ഷ എഴുതി ഡയറക്ടറേറ്റ് നിശ്ചയിക്കുന്ന കട്ട്‌ ഓഫ് മാർക്ക്‌ നേടുന്നവരാണ് ഫൈനൽ പരീക്ഷയിലേക്ക് തെരെഞ്ഞെടുക്കപ്പെടുന്നത്.

ഫൈനൽ പരീക്ഷ ഒ.എം.ആർ രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. ബഹ്‌റൈറെനിൽ ഐ.സി. എഫ്. മോറൽ എജ്യുക്കേഷൻ ഡിപ്പാർട്ട്മെന്റിന് കീഴിൽ പ്രവർത്തിക്കുന്ന മജ്മഉ തഅലീമിൽ ഖുർആൻ മദ്റസകളിൽ നിന്ന് 78 വിദ്യാർത്ഥികൾ ഇവർഷം പ്രിലിമിനറി എഴുതും. റഫ, ഗുദൈബിയ, ഉമ്മൽ ഹസം, ഹമദ് ടൗൺ, സിത്ര, സൽമാബാദ് എന്നിവിടങ്ങളിലാണ് സെന്ററുകൾ സജീകരിച്ചിരിക്കുന്നത്.

സുന്നി ജംഇയ്യത്തുൽ മുഅല്ലിമീൻ (എസ്.ജെ.എം ) റൈഞ്ച് പ്രസിഡന്റ് മമ്മൂട്ടി മുസ്‌ലിയാരുടെ അധ്യക്ഷതയിൽ ചേർന്ന യോഗം പരീക്ഷയുടെ ഒരുക്കങ്ങൾ വിലയിരുത്തി. എംസി അബ്ദുൽ കരീം ഹാജി, അബ്ദുൽ ഹക്കിം സഖാഫി കിനാലൂർ, നസീഫ് അൽ ഹസനി, റഫീഖ് ലത്തീഫി, മജിദ് സഅദി, ഉസ്മാൻ സഖാഫി, നിസാർ സഖാഫി, റഹീം സഖാഫി അത്തിപ്പറ്റ തുടങ്ങിയവർ സംബന്ധിച്ചു. ശംസുദ്ധീൻ സുഹരി സ്വാഗതവും റഹീം സഖാഫി വരവൂർ നന്ദിയും പറഞ്ഞു.

Tags:    
News Summary - Smart scholarship preliminary exam for madrasa students in Bahrain on Saturday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.