അ​ന​ധി​കൃ​ത താ​മ​സ​ക്കാ​രെ ക​ണ്ടെ​ത്താ​ൻ എ​ൻ.​പി.​ആ​ർ.​എ ന​ട​ത്തു​ന്ന പ​രി​ശോ​ധ​ന

നി​യ​മ​ലം​ഘ​നം: എ​ൻ.​പി.​ആ​ർ.​എ പരിശോധന നടത്തി

മ​നാ​മ: നാ​ഷ​നാ​ലി​റ്റി, പാ​സ്പോ​ർ​ട്സ് ആ​ൻ​ഡ് റ​സി​ഡ​ൻ​സ് അ​ഫ​യേ​ഴ്സ് (എ​ൻ.​പി.​ആ​ർ.​എ) അ​ന​ധി​കൃ​ത താ​മ​സ​ക്കാ​രെ ക​ണ്ടെ​ത്തു​ന്ന​തി​ന് പ​രി​ശോ​ധ​ന ന​ട​ത്തി. കാ​പി​റ്റ​ൽ ഗ​വ​ർ​ണ​റേ​റ്റ് പൊ​ലീ​സ് ഡ​യ​റ​ക്ട​റേ​റ്റ്, ലേ​ബ​ർ മാ​ർ​ക്ക​റ്റ് റ​ഗു​ലേ​റ്റ​റി അ​തോ​റി​റ്റി (എ​ൽ.​എം.​ആ​ർ.​എ) എ​ന്നി​വ​യു​മാ​യി സ​ഹ​ക​രി​ച്ചാ​യി​രു​ന്നു പ​രി​ശോ​ധ​ന. രാ​ജ്യ​ത്തെ മു​ഴു​വ​ൻ പ്ര​വാ​സി തൊ​ഴി​ലാ​ളി​ക​ളും നി​യ​മം പാ​ലി​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പാ​ക്കു​ക​യാ​ണ് ല​ക്ഷ്യം.

നി​യ​മം ല​ഘി​ച്ച ചി​ല​രെ പ​രി​ശോ​ധ​ന​യി​ൽ പി​ടി​കൂ​ടി​യ​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഇ​വ​ർ​ക്കെ​തി​രെ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു​വ​രു​ക​യാ​ണ്. നി​യ​മ​വി​രു​ദ്ധ ന​ട​പ​ടി​ക​ൾ ശ്ര​ദ്ധ​യി​ൽ​പെ​ട്ടാ​ൽ 17077077 എ​ന്ന ന​മ്പ​റി​ലോ info@npra.gov.bh എ​ന്ന ഇ-​മെ​യി​ൽ വ​ഴി​യോ എ​ൻ.​പി.​ആ​ർ.​എ കാ​ൾ സെ​ന്റ​റി​നെ അ​റി​യി​ക്കാം.

Tags:    
News Summary - Violation: NPR conducted inspection

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-03 07:32 GMT