Posted On
date_range Updated On
date_range ബഹ്റൈനിൽ ബോട്ട് അപകടത്തിൽപ്പെട്ട് കാണാതായ അഞ്ച് പേരും സുരക്ഷിതർ
മനാമ: ബഹ്റൈനിലെ വടക്കൻ സമുദ്രമേഖലയിൽ ബോട്ട് അപകടത്തിൽപ്പെട്ട് കാണാതായ അഞ്ച് പേരെ സുരക്ഷിതരായി കണ്ടെത്തിയതായി ബഹ്‌റൈൻ കോസ്റ്റ് ഗാർഡ് അറിയിച്ചു. പൊലീസ് ഏവിയേഷനും കോസ്റ്റ് ഗാർഡും സംയുക്തമായാണ് തുടക്കത്തിൽ തിരച്ചിൽ ആരംഭിച്ചിരുന്നത്. തുടർന്ന ഖത്തർ കോസ്റ്റ് ഗാർഡിന്‍റെ സഹായവും തേടുകയായിരുന്നു. കണ്ടെത്തിയവർ എല്ലാവരും ആരോഗ്യത്തോടെയും സുരക്ഷിതരായും ഇരിക്കുന്നുവെന്ന് ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ട തുടർനടപടികൾ അധികൃതർ സ്വീകരിച്ചുവരികയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.