ഉപയോഗിച്ച വാഹനങ്ങളുടെ മൈലേജ് തട്ടിപ്പ് തടയാൻ പുതിയ നിയമ നിർദേശം

മനാമ: ബഹ്‌റൈനിലെ ഉപയോഗിച്ച വാഹനങ്ങളുടെ വിൽപ്പനക്കിടെയുണ്ടാകുന്ന മൈലേജ്, ഓഡോമീറ്റർ തിരിമറികൾ തടയുന്നതിനും ഉപഭോക്താക്കൾക്ക് കൂടുതൽ സുതാര്യത ഉറപ്പുവരുത്തുന്നതിനുമായി പുതിയ നിർദ്ദേശം പാർലമെന്റിലേക്ക്. വർഷാ വർഷവും നടക്കുന്ന വാഹന പരിശോധന വേളയിൽ ഓഡോമീറ്റർ റീഡിംഗ് ഓൺലൈനായി രേഖപ്പെടുത്തണമെന്ന നിർദേശം ചൊവ്വാഴ്ച പാർലമെന്റ് ചർച്ചയ്ത് വോട്ടെടുപ്പ് നടത്തും.

ഇതുവഴി വാഹനം വാങ്ങാൻ ഉദ്ദേശിക്കുന്നവർക്ക് വാഹനം ഓടിയ യഥാർഥ കിലോമീറ്റർ അറിയാൻ സാധിക്കും. കൂടാതെ, വാഹനം കൂടുതൽ തുകയ്ക്ക് വിൽക്കുന്നതിനായി റീഡിംഗിൽ വ്യാജമായി മാറ്റം വരുത്തുന്നവർക്കെതിരെ കർശന ശിക്ഷാ നടപടികൾ സ്വീകരിക്കാനും ബില്ലിൽ വ്യവസ്ഥയുണ്ട്. പാർലമെന്റിന്റെ ഫോറിൻ അഫയേഴ്‌സ്, ഡിഫൻസ് ആൻഡ് നാഷണൽ സെക്യൂരിറ്റി കമ്മിറ്റി ചെയർമാൻ ഡോ. ഹസൻ ബുഖമ്മാസിന്റെ നേതൃത്വത്തിൽ ഈ നിർദ്ദേശത്തിന് ഐക്യകണ്ഠേന പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

വാങ്ങുന്നവർക്ക് വാഹനത്തിന്റെ യഥാർത്ഥ പഴക്കവും പ്രശ്നങ്ങളും മനസ്സിലാക്കാൻ ഈ സംവിധാനം ഉപകരിക്കുമെന്ന് കമ്മിറ്റി വ്യക്തമാക്കി. അതേസമയം, രാജ്യത്തെ നിലവിലെ ട്രാഫിക് നിയമപ്രകാരം ഇൻസ്പെക്ഷൻ സമയത്ത് റോഡ് സുരക്ഷയ്ക്കാണ് മുൻഗണന നൽകുന്നതെന്നും ഓഡോമീറ്റർ പരിശോധന‍ നിർബന്ധമല്ലെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. എങ്കിലും ഇത്തരം തട്ടിപ്പുകൾ വാണിജ്യ തട്ടിപ്പ് നിയമത്തിന്റെ പരിധിയിൽ വരുമെന്നും വിഷയം പഠിച്ചു വരികയാണെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.

Tags:    
News Summary - New legislative proposal to curb mileage fraud in used vehicles

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.