സ്തനാർബുദ ബോധവത്കരണ ക്യാമ്പ്
മനാമ: കൊല്ലം പ്രവാസി അസോസിയേഷന്റെ (കെ.പി.എ) വനിതാ വിഭാഗമായ പ്രവാസശ്രീയുടെ നേതൃത്വത്തിൽ, ബഹ്‌റൈൻ ക്യാൻസർ കെയർ ഗ്രൂപ്പിന്റെയും അൽ ഹിലാൽ ഹോസ്പിറ്റലിന്റെയും സഹകരണത്തോടെ വനിതകൾക്കായി ബ്രസ്റ്റ് ക്യാൻസർ ബോധവത്കരണ ക്ലാസും സൗജന്യ മെഡിക്കൽ പരിശോധനയും സംഘടിപ്പിച്ചു.
കെ.പി.എ പ്രസിഡന്റ് നിസാർ കൊല്ലം അധ്യക്ഷത വഹിച്ച ചടങ്ങ് ബഹ്‌റൈൻ ക്യാൻസർ കെയർ ഗ്രൂപ് ചീഫ് കോർഡിനേറ്റർ കെ.ടി. സലീം ഉദ്ഘാടനം ചെയ്തു. പ്രവാസശ്രീ ചെയർപേഴ്സൺ അഡ്വ. പ്രദീപ അനിൽ സ്വാഗതവും വൈസ് ചെയർപേഴ്സൺ അഞ്ജലി രാജ് നന്ദിയും പറഞ്ഞു.
കെ.പി.എ ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാർ, ബഹ്‌റൈൻ ക്യാൻസർ കെയർ ഗ്രൂപ്പ് കോർഡിനേറ്റർ അബ്ദുൽ സഹീർ എന്നിവർ ആശംസകൾ അറിയിച്ചു. തുടർന്ന് പരിപാടിയുടെ ഭാഗമായി അൽ ഹിലാൽ ഹോസ്പിറ്റലിലെ ഡോ. ജാസ്മിൻ വനിതകൾക്കായി സ്തനാർബുദത്തെക്കുറിച്ചുള്ള മെഡിക്കൽ അവബോധ സെമിനാർ നയിച്ചു. സെമിനാറിനോടനുബന്ധിച്ച് സൗജന്യ മെഡിക്കൽ പരിശോധനയും ഒരുക്കിയിരുന്നു.
വനിതകളിൽ സ്തനാർബുദത്തെക്കുറിച്ചുള്ള അവബോധം വർധിപ്പിക്കുക, രോഗം നേരത്തേ കണ്ടെത്തുന്നതിന്റെ പ്രാധാന്യം മനസ്സിലാക്കുക, ആരോഗ്യസംരക്ഷണത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്താൻ പ്രോത്സാഹിപ്പിക്കുക എന്നിവ ലക്ഷ്യമിട്ടാണ് പരിപാടി സംഘടിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.