‘ലൈഫ് ഈസ് ബ്യൂട്ടിഫുൾ’; ജീവിതത്തെ ചിരിയോടെ ജയിപ്പിക്കാൻ അഭിഷാദ് ഗുരുവായൂർ എത്തും
ദൈനംദിന ജീവിതത്തിലെ സംഘർഷങ്ങൾക്കും ജോലിസ്ഥലത്തെ മാനസികസമ്മർദ്ദങ്ങൾക്കും മധ്യേ മനസ്സിന് ആശ്വാസവും ദിശാബോധവും പകരുക എന്നത് ചെറിയ കാര്യമല്ല. ഹാസ്യത്തിൽ ചാലിച്ച സരസമായ പ്രഭാഷണ ശൈലി കൊണ്ടും സ്വന്തം ജീവിതാനുഭവങ്ങൾ പങ്കുവെച്ചുകൊണ്ടും ജനഹൃദയങ്ങൾ കീഴടക്കിയ പ്രമുഖ മോട്ടിവേഷണൽ സ്പീക്കറും കോർപ്പറേറ്റ് ട്രെയിനറുമാണ് അഭിഷാദ് ഗുരുവായൂർ.
ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദം നേടിയിട്ടുള്ള അദ്ദേഹം കരിയർ കൗൺസിലിംഗ്, കൗൺസിലിംഗ് സൈക്കോളജി എന്നിവയിൽ ഡിപ്ലോമയും കരസ്ഥമാക്കിയിട്ടുണ്ട്. കോർപ്പറേറ്റ് പരിശീലകൻ, സെയിൽസ് കോച്ച്, പാരന്റിംഗ് സ്ട്രാറ്റജിസ്റ്റ്, എച്ച്.ആർ ഡെവലപ്മെന്റ് ട്രെയിനർ എന്നീ നിലകളിലെല്ലാം വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള അദ്ദേഹത്തിന് യൂട്യൂബിൽ 10 ലക്ഷത്തിലധികം സബ്സ്ക്രൈബർമാരുണ്ട്.
മലയാളത്തിൽ സ്റ്റാൻഡ് അപ്പ് കോമഡി ശൈലിയിലാണ് അദ്ദേഹം പ്രഭാഷണങ്ങൾ അവതരിപ്പിക്കുന്നത്. ഗൗരവമേറിയ ജീവിതസത്യങ്ങളെ തമാശയിലൂടെ കേൾവിക്കാരിലേക്ക് എത്തിക്കുന്ന അദ്ദേഹത്തിന്റെ ശൈലി കേൾവിക്കാരുമായി വേഗത്തിൽ കണക്റ്റ് ചെയ്യാൻ സഹായിക്കുന്നു. ഓഫീസ് മുറികളിലെ സമ്മർദ്ദങ്ങൾ അകറ്റി ജീവിതത്തിൽ സന്തോഷവും വൈകാരിക ബന്ധങ്ങളും കാത്തുസൂക്ഷിക്കാനുള്ള പ്രായോഗിക വഴികളാണ് അദ്ദേഹം തന്റെ സെഷനുകളിലൂടെ പങ്കുവെക്കുന്നത്.
‘ഗൾഫ് മാധ്യമവും’ ‘മീഫ്രണ്ടും’ സംയുക്തമായി സംഘടിപ്പിക്കുന്ന ‘ലൈഫ് ഈസ് ബ്യൂട്ടിഫുൾ’ എന്ന മോട്ടിവേഷനൽ, എന്റർടൈംമെന്റ് പ്രോഗ്രാമിൽ അഭിഷാദും എത്തുന്നുണ്ട്. നവംബർ ആറിന് അദാരി പാർക്കിലെ ന്യൂ സീസൺ ഹാളിലാണ് പ്രോഗ്രാം. മോട്ടിവേഷണൽ സെക്ഷനുകൾക്കൊപ്പം സംഗീതവും ഉൾപ്പെടുന്ന വൈവിധ്യമാർന്ന എൻ്റർടൈൻമെൻ്റ് പരിപാടികളും ചടങ്ങിൽ ഒരുക്കിയിട്ടുണ്ട്.
പരിപാടിയിൽ പങ്കാളികളാകാനും ടേബിളുകൾ ബുക്ക് ചെയ്യാനും www.madhyamam.com/life-is-beautiful എന്ന വെബ്സൈറ്റ് വഴി രജിസ്ട്രേഷൻ ചെയ്യാവുന്നതാണ്. കൂടാതെ +973 3331 4378, +973 3919 6661 എന്നീ നമ്പറുകളിലും ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.