representational image
മനാമ: നിയമ ദുരുപയോഗവും നിയ ലംഘനവും ഉൾപ്പെടുന്ന വീഡിയോ പ്രചരിപ്പിച്ച ഒരാൾ അറസ്റ്റിലായതായി ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ബ്യൂറോ അറിയിച്ചു. ഡ്യൂട്ടി ചെയ്യുകയായിരുന്ന പൊലീസുകാരനെ അധിക്ഷേപിക്കുകയും മോശം വാക്കുകൾ ഉപയോഗിച്ച് ഔദ്യോഗിക സ്ഥാപനത്തിന് നേരെ ആക്ഷേപം ചൊരിയുന്ന വീഡിയോയാണ് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ചത്. വാഹനങ്ങളുടെ നമ്പർ േപ്ലറ്റുകൾ മോഷ്ടിച്ച സംഭവവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ തെറ്റായ വിവരങ്ങൾ ഇയാൾ നൽകുകയും ചെയ്തു. നിയമ നടപടികൾ സ്വീകരിക്കുന്നതിന്‍റെ ഭാഗമായി പ്രതിയെ റിമാന്‍റ് ചെയ്തിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.