കേരളത്തിലെ തെരഞ്ഞെടുപ്പ് മാറ്റിവെക്കണം -ബിനു കുന്നന്താനം

മനാമ: കേരളത്തിൽ ഏപ്രിൽ 9 ന് നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പ് മെയ്‌ മാസം 4 ന് മുൻപുള്ള ദിവസത്തേക്ക് മാറ്റി വെക്കണമെന്ന് ഒ.ഐ.സി.സി ഗ്ലോബൽ കമ്മറ്റി അംഗം ബിനു കുന്നന്താനം ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകണമെന്ന് കോൺഗ്രസ്‌ നേതാക്കളോട് ആവശ്യപ്പെട്ടു. ഇന്ത്യയിലെ അഞ്ചു സംസ്ഥാനങ്ങളിലേക്ക് നടക്കുന്ന പൊതു തെരഞ്ഞെടുപ്പിൽ ആദ്യ ഘട്ടത്തിൽ കേരളത്തിലെ തെരഞ്ഞെടുപ്പ് നടത്തുന്നത്.

തെരഞ്ഞെടുപ്പ് കമ്മീഷൻ യാഥാർഥ്യം മനസ്സിലാക്കാതെ എടുത്ത തീരുമാനം ആണ്. ഫെബ്രുവരി 28 മുതൽ ഗൾഫ് മേഖലയിലെ എയർപോർട്ടുകൾ അടഞ്ഞു കിടക്കുകയാണ്. സാധാരണ നിലയിലേക്ക് ഗൾഫ് മേഖലയിലെ അവസ്ഥ വരാതെ എയർപോർട്ടുകൾ തുറക്കുകയില്ല. ഇപ്പോൾ ചില ഗൾഫ് രാജ്യങ്ങളിൽ നിന്ന് ചാർട്ടേഡ് ഫ്ലൈറ്റ് കൾ ഉണ്ടെങ്കിലും വളരെ വലിയ തുക മുടക്കി സാധാരണക്കാർ ആയ പ്രവാസികൾക്ക് സാധിക്കില്ല. കേരളത്തിലെ ബഹു ഭൂരിപക്ഷം മണ്ഡലങ്ങളിലും പത്തു ശതമാനത്തിൽ അധികം വോട്ടുകൾ പ്രവാസികൾക്ക് ഉണ്ട്. പല മണ്ഡലങ്ങളിലും ഒന്നോ, രണ്ടോ ശതമാനം വോട്ടിനാണ് സ്ഥാനാർഥികളുടെ ജയ പരാജയം നിശ്ചയിക്കുന്നത്. പരമാവധി അവസാന ഘട്ടത്തിലെ തീയതികളിൽ കേരളത്തിലെ തെരഞ്ഞെടുപ്പ് മാറ്റി വയ്ക്കാൻ കേരളത്തിലെ എല്ലാ രാഷ്ട്രീയ പാർട്ടികളും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനോട്‌ അഭ്യർത്ഥിക്കണം എന്നും ബിനു കുന്നന്താനം ആവശ്യപ്പെട്ടു.

Tags:    
News Summary - Elections in Kerala should be postponed - Binu Kunnanthanam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.