വിനീഷ് മാവിലപ്പാടി
നീ വരുമെന്നറിയാം
ഉച്ചവെയിലിന്റെ കൂർത്ത ശിഖരങ്ങളിൽ
ഇളംകുളിരായ് നീ വിരുന്നെത്തണം...
നിന്റെ വരവിൽ എത്ര പുൽനാമ്പുകളാണ്
തലയുയർത്താൻ വെമ്പുന്നത്...
എത്ര വേരുകളാണ് ആഴങ്ങളെ തേടി
യാത്രയ്ക്കൊരുങ്ങുന്നത്...
എത്ര വിത്തുകളാണ് മുളപൊട്ടി പന്തൽ
തീർക്കാൻ കാത്തുനിൽക്കുന്നത്...
വെയിൽച്ചൂടേറ്റ് വിണ്ടുകീറിയ
പാതയോരങ്ങൾ നിന്റെ തെളിനീർ കുടിച്ച്
ദാഹം തീർക്കാൻ കൊതിക്കുന്നു...
നിന്റെ തിരക്കിട്ട വരവുകൾ എത്ര
സ്വപ്നങ്ങളെയാണ് ആധിയിൽ
കോർക്കുന്നത്...
നീ പെയ്തിറങ്ങുക പാരിൽ
ഒരു കുളിർമഴയായ്...
അതു നനയാൻ ഞാനും എന്റെ പ്രണയവും...
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.