മനാമ: മൂല്യവർധിത നികുതി (വാറ്റ്) പടിവാതിൽക്കൽ എത്തിനിൽക്കെ, ബഹ്റൈൻ ചേംബർ ഒാഫ് കൊമേഴ്സ് ആൻറ് ഇൻഡസ്ട്ര ി (ബി.സി.സി.െഎ) വിവിധ വ്യാപാര^വ്യവസായ സമൂഹങ്ങൾക്കായി ശിൽപശാലകൾ നടത്തും. ഇതിന് ഇന്ന് തുടക്കമാകും. ബി.സി.സി.െഎയു ടെ ധനകാര്യ, ഇൻഷുറൻസ്, നികുതികാര്യ സമിതിയാണ് ശിൽപശാല നടത്തുന്നത്. സനാബിസിൽ വ്യാഴാഴ്ച വരെയാണ് പരിപാടി. ആദ് യ ദിവസം ധനകാര്യ സേവനം, റിയൽ എസ്റ്റേറ്റ്, നിർമാണ മേഖല, ചില്ലറ^മൊത്ത വിൽപന മേഖലകൾക്കായാണ് ശിൽപശാല. രണ്ടാമത്തെ ദിവസം നിർമാണം, കയറ്റുമതി, ഭക്ഷണ പാനീയങ്ങൾ, ആരോഗ്യ മേഖല എന്നിവക്കും അവസാന ദിവസം വിദ്യാഭ്യാസം ഗതാഗതം, ഇൻഷുറൻസ് മേഖലക്കുമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. കൂടുതൽ വിവരങ്ങൾ www.bcci.bh എന്ന വെബ്സൈറ്റിൽ നിന്ന് അറിയാം.
പുതിയ നികുതി സമ്പ്രദായത്തിെൻറ വിവിധ വശങ്ങളെക്കുറിച്ച് ഉപഭോക്താക്കളെയും വ്യാപാരികളെയും ബോധവത്കരിക്കുമെന്ന് ധനകാര്യ, ദേശീയ സാമ്പത്തിക മന്ത്രാലയത്തിെൻറ അസി.അണ്ടർ സെക്രട്ടറി (ഡെവലപ്മെൻറ് ആൻറ് പോ ളിസി ഒാഫ് പബ്ലിക് റെവന്യൂസ്) റാണ ഇബ്രാഹിം ഫഖീഹി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതിനായി വ്യാപാര സ്ഥാപനങ്ങൾക്കും കമ്പനികൾക്കുമായി ശിൽപശാലകൾ നടത്താൻ പദ്ധതിയുണ്ട്.
അഞ്ച് ദശലക്ഷം ദിനാർ വിറ്റുവരവുള്ള എല്ലാ സ്ഥാപനങ്ങളും വാറ്റിനായി രജിസ്റ്റർ ചെയ്യാനുള്ള അവസാന തിയതി കഴിഞ്ഞിട്ടുണ്ട്. ഇവർക്ക് ജനുവരി ഒന്നുമുതൽ പുതിയ നികുതി സമ്പ്രദായം ബാധകമാകും. 500,000 ദിനാറിലധികം വരുമാനമുള്ള സ്ഥാപനങ്ങൾ വാറ്റ് രജിസ്ട്രേഷൻ പൂർത്തയാക്കേണ്ടത് 2019 ജൂൺ 20ഒാടെയാണ്.
37,500ഉം അതിലധികവും വരുമാനമുള്ളവർക്ക് രജിസ്ട്രേഷന് ഡിസംബർ 20 വരെ സമയമുണ്ട്. 37,500 ദിനാറിന് താഴെ വരുമാനമുള്ള സ്ഥാപനങ്ങൾക്ക് രജിസ്ട്രേഷന് അവസാന തിയതിയില്ല. രജിസ്ട്രേഷൻ സംബന്ധിച്ച വിശദ വിവരങ്ങൾ നാഷനൽ ബ്യൂറോ ഫോർ ടാക്സേഷൻ (എൻ.ബി.ടി) വെബ്സൈറ്റിൽ (www.nbt.gov.bh) ലഭ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.