വന്ദേഭാരത്​: അടുത്ത ഘട്ടത്തിൽ ബഹ്​റൈനിൽനിന്ന്​ തിരുവനന്തപുരത്തേക്ക്​​ അഞ്ച്​ വിമാനങ്ങൾ

മനാമ: പ്രവാസികളെ നാട്ടിലെത്തിക്കാനുള്ള വന്ദേഭാരത്​ ദൗത്യത്തി​​െൻറ അടുത്ത ഘട്ടത്തിൽ ബഹ്​റൈനിൽനിന്ന്​ കേരളത്തിലേക്ക്​ അഞ്ച്​​ വിമാനങ്ങൾ മാത്രം. എല്ലാ സർവീസും തിരുവനന്തപുരത്തേക്കാണ്​. ആകെ 14 സർവീസാണ്​ ബഹ്​റൈനിൽനിന്നുള്ളത്​. ഇതര സംസ്​ഥാനങ്ങളി​ലേക്കാണ്​ ഒമ്പത്​ സർവീസുകൾ. 

ഇതുവരെ രണ്ട്​ ഘട്ടങ്ങളിലായി ഒമ്പത്​ സർവീസുകളാണ്​ ബഹ്​റൈനിൽനിന്ന്​ നടത്തിയത്​. അതിൽ എട്ടും കേരളത്തിലേക്കായിരുന്നു. ഒരെണ്ണം ഹൈദരാബാദിലേക്കും നടത്തി. അടുത്ത ഘട്ടങ്ങളിൽ മറ്റ്​ സംസ്​ഥാനങ്ങളിലേക്ക്​ കൂടുതൽ സർവീസ്​ വേണമെന്ന്​ ആവശ്യമുയർന്നിരുന്നു. ഇൗ ആവശ്യം പരിഗണിക്കുന്ന രീതിയിലാണ്​ പുതിയ സർവീസുകൾ പ്രഖ്യാപിച്ചിരിക്കുന്നത്​. അഞ്ച്​ സർവീസുകൾ തിരുവനന്തപുരത്തേക്ക്​ ഉണ്ടെങ്കിലും കൊച്ചിയിലേക്കും മലബാർ ഭാഗത്തേക്കും സർവീസ്​ ഇല്ലാത്തത്​ അവിടങ്ങളിലേക്കുള്ള യാത്രക്കാരെ നിരാശപ്പെടുത്തുന്നതാണ്​. 

ജൂൺ 11, 13, 15, 17, 19 തീയതികളിലാണ്​ തിരുവനന്തപുരത്തേക്ക്​ എയർ ഇന്ത്യ എക്​സ്​പ്രസ് സർവീസ്​ നടത്തുന്നത്​. ജൂൺ ഒമ്പതിന്​ ചെന്നൈ, 10ന്​ ഡൽഹി, ചെന്നൈ, 12ന്​ ഡെൽഹി, 13ന്​ ബംഗളൂരു, 14ന്​ വിജയവാഡ, ഡെൽഹി, 16ന്​ ഡെൽഹി, 18ന്​ ചെന്നൈ എന്നിവടങ്ങളിലേക്കാണ്​ മറ്റ്​ സർവീസുകൾ.

Tags:    
News Summary - vandebharat mission baharain-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.