മനാമ സെൻറ് ക്രിസ്റ്റഫേഴ്സ് ആംഗ്ലിക്കൻ കത്തീഡ്രലിൽ നടന്ന തമിഴ് എക്യൂമെനിക്കൽ ഈസ്റ്റർ ശുശ്രൂഷ

യാ​ത്ര​ക്കാ​ർ​ക്ക്​ ഇ​ഫ്​​താ​ർ വി​ഭ​വ​ങ്ങ​ളു​മാ​യി ഉ​ത്ത​ര മേ​ഖ​ല ഗ​വ​ർ​ണ​റേ​റ്റ്​

മ​നാ​മ: ഇ​ഫ്​​താ​ർ സ​മ​യ​ത്ത്​ റോ​ഡി​ൽ അ​മി​ത വേ​ഗ​ത​യും അ​തു​വ​ഴി​യു​ള്ള അ​പ​ക​ട​ങ്ങ​ളും ഒ​ഴി​വാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി യാ​ത്ര​ക്കാ​ർ​ക്ക്​ ഇ​ഫ്​​താ​ർ കി​റ്റു​ക​ൾ ന​ൽ​കു​ന്ന പ​ദ്ധ​തി വി​ജ​യ​ക​ര​മാ​യി ന​ട​പ്പാ​ക്കി​ക്കൊ​ണ്ടി​രി​ക്കു​ന്ന​താ​യി ഉ​ത്ത​ര മേ​ഖ​ല ഗ​വ​ർ​ണ​റേ​റ്റ്​ വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു.

‘റ​മ​ദാ​ൻ സ​ഹ​ക​ര​ണ​ത്തി​ന്‍റെ​യും സ​ഹാ​യ​ത്തി​ന്‍റെ​യും അ​വ​സ​രം’​പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ്​ വി​വി​ധ ജ​ങ്​​ഷ​നു​ക​ളി​ൽ ഇ​ഫ്​​താ​റി​ന്​ തൊ​ട്ടു​മു​മ്പു​ള്ള സ​മ​യ​ങ്ങ​ളി​ൽ നോ​മ്പു​തു​റ​ക്കാ​വ​ശ്യ​മാ​യ ഭ​ക്ഷ്യ​വ​സ്​​തു​ക്ക​ൾ വി​ത​ര​ണം ചെ​യ്യു​ന്ന​ത്.

ഗ​വ​ർ​ണ​റേ​റ്റി​​ലെ ജീ​വ​ന​ക്കാ​ർ, ക​മ്യൂ​ണി​റ്റി പൊ​ലീ​സ്, ബ​ഹ്​​റൈ​ൻ ഇ​ൻ​സെ​ന്‍റി​വ്​ അ​സോ​സി​യേ​ഷ​ൻ, ബ​ഹ്​​റൈ​ൻ പാ​രാ​മെ​ഡി​ക്ക​ൽ അ​ക്കാ​ദ​മി തു​ട​ങ്ങി​യ​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ്​ സ​ൽ​മാ​ൻ സി​റ്റി, ബു​ദ​യ്യ റോ​ഡ്​ ജ​ങ്​​ഷ​നു​ക​ളി​ൽ ഫു​ഡ്​ കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്യു​ന്ന​ത്. ആ​രോ​ഗ്യ​ദാ​യ​ക​വും ചൂ​ട്​ കു​റ​ഞ്ഞ​തു​മാ​യ ഭ​ക്ഷ്യ​പ​ദാ​ർ​ഥ​ങ്ങ​ളാ​ണ്​ യാ​ത്ര​ക്കാ​ർ​ക്ക്​ ന​ൽ​കാ​ൻ ദി​നേ​ന ഒ​രു​ക്കു​ന്ന​ത്. ആ​രോ​ഗ്യ​ദാ​യ​ക​മാ​യ ഭ​ക്ഷ്യ​ശീ​ലം പാ​ലി​ക്കു​ന്ന​തി​നു​ള്ള അ​വ​സ​ര​മാ​യി കൂ​ടി ഇ​തി​നെ ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്നു​ണ്ട്. യാ​ത്ര​ക്കാ​രാ​യ നി​ര​വ​ധി പേ​ർ​ക്ക്​ കി​റ്റ്​ വി​ത​ര​ണം പ്ര​യോ​ജ​നം ചെ​യ്യു​ന്നു​ണ്ട്. പ​ദ്ധ​തി​യി​ൽ പ​ങ്കാ​ളി​ക​ളാ​കു​ന്ന മു​ഴു​വ​നാ​ളു​ക​ൾ​ക്കും ഗ​വ​ർ​ണ​ർ അ​ലി ബി​ൻ ശൈ​ഖ്​ അ​ബ്​​ദു​ൽ ഹു​സൈ​ൻ അ​ൽ അ​സ്​​ഫൂ​ർ ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി.

Tags:    
News Summary - Uttara Mekhla Governor with Iftar food for pilgrims T

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.