Posted On
date_range Updated On
date_range മേഖലയിലെ സംഘർഷാവസ്ഥ കണക്കിലെടുത്ത് ജോലിക്കാരെ കുറച്ച് ബഹ്റൈനിലെ യു.എസ് എംബസി
മനാമ: മേഖലയിലെ വർധിച്ചുവരുന്ന സംഘർഷാവസ്ഥ കണക്കിലെടുത്ത്, മനാമയിലെ യു.എസ് എംബസി തങ്ങളുടെ ചില ജീവനക്കാരെ താൽക്കാലികമായി വീട്ടിലിരുന്ന് ജോലി ചെയ്യുന്നതിലേക്ക് മാറ്റി. എന്നാൽ, എംബസി ഇപ്പോഴും തുറന്നുപ്രവർത്തിക്കുന്നുണ്ടെന്നും പതിവ് സേവനങ്ങളും അടിയന്തര സേവനങ്ങളും തുടർന്നും നൽകുമെന്നും പ്രസ്താവനയിൽ പറഞ്ഞു. ചില സേവനങ്ങൾക്കായി പൊതുജനങ്ങൾക്ക് കൂടുതൽ സമയം കാത്തിരിക്കേണ്ടിവന്നേക്കാം എന്നും എംബസി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.