ഫ്രൻഡ്സ് സ്റ്റഡി സർക്കിൾ സംഘടിപ്പിക്കുന്ന ക്യാമ്പയിൻ്റെ പോസ്റ്റർ പ്രകാശനത്തിൽ നിന്ന്
Posted On
date_range Updated On
date_range ‘ജീവിത വിജയത്തിന് ഖുർആൻ’ ക്യാമ്പയിൻ പോസ്റ്റർ പ്രകാശനം ചെയ്തു
മനാമ: ‘ജീവിത വിജയത്തിന് ഖുർആൻ’ എന്ന പ്രമേയത്തിൽ ഒക്ടോബർ 15 മുതൽ നവംബർ 20 വരെ ഫ്രൻഡ്സ് സ്റ്റഡി സർക്കിൾ സംഘടിപ്പിക്കുന്ന ക്യാമ്പയിൻ്റെ പോസ്റ്റർ പ്രകാശനം ഈസ ടൗൺ മസ്ജിദ് സബീക്ക അൽ അൻസാരി ഇമാമും പ്രശസ്ത പണ്ഡിതനുമായ ശൈഖ് ഇബ്രാഹിം അൽഹാദി പ്രകാശനം ചെയ്തു. ക്യാമ്പയിൻ ജനറൽ കൺവീനർ ജമാൽ നദ്വി പോസ്റ്റർ ഏറ്റു വാങ്ങി.
ആക്റ്റിങ് പ്രസിഡന്റ് സഈദ് റമദാൻ നദ്വി, ക്യാമ്പയിൻ കൺ വീനർ മുഹമ്മദ് ഷാജി, കേന്ദ്രസമിതി അംഗം മൂസ കെ ഹസൻ, ശാഹുൽ ഹമീദ്, അഹ്മദ് യാസീൻ യാസീൻ എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.